മൂവാറ്റുപുഴ: സ്വന്തം കൈയിൽനിന്നും പണം മുടക്കി പ്രവൃത്തികൾ നടത്തിയശേഷവും കരാറുകാരെ അഴിമതിക്കാരെന്ന് മുദ്രകുത്തുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് 15 മുതൽ തീരുമാനിച്ചു. സർക്കാർ കരാറുകാർ വലിയ പ്രതിസന്ധി നേരിടുകയാണ്. കരാറുകാർക്കെതിരെ പുതിയ നിയമങ്ങൾ കൊണ്ടുവന്ന് ബുദ്ധിമുട്ടിക്കുകയാണ്. നിർമാണ മേഖലയിൽ കോടിക്കണക്കിന് രൂപ മുതൽ മുടക്കുന്ന കരാറുകാരനെ സഹായിക്കാൻ ഭരിക്കുന്നവരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ല. സ്വന്തംകൈയിൽനിന്ന് പണമെടുത്ത് പ്രവൃത്തികൾ നടത്തിയിട്ടും പണം തിരികെ ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്നത് അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ജി.എസ്.ടി നടപ്പാക്കുേമ്പാൾ കരാറുകാരന് കോമ്പൗണ്ടിങ് രീതിയും വർഷത്തിലൊരിക്കൽ കണക്ക് സമർപ്പിക്കലും നിലനിർത്തിത്തരണം. നിർമാണ സാമഗ്രികളുടെ വില വർധനക്ക് പരിഹാരമായി ജില്ലകളിൽ വിലനിർണയ സമിതികൾ രൂപവത്കരിക്കണമെന്നതുൾെപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 12ന് നടത്തുന്ന സെക്രേട്ടറിയറ്റ് മാർച്ച് നടത്തും. ജില്ല കമ്മിറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബെയ്സി ജോർജ്, സെക്രട്ടറി കെ.വി. വർക്കി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.