പള്ളുരുത്തി: സപ്ലൈകോ മാവേലി സ്റ്റോറിൽനിന്ന് വാങ്ങിയ കപ്പലണ്ടി മിഠായി പാക്കറ്റിൽ പുഴു നിറഞ്ഞ നിലയിൽ. പെരുമ്പടപ്പ് കോണം സ്വദേശി ജലജ മഹേശനാണ് ചൊവ്വാഴ്ച രാവിലെ സ്ഥാപനത്തിൽനിന്ന് രണ്ട് പാക്കറ്റ് മിഠായി വാങ്ങിയത്. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കവറിനുള്ളിൽ പുഴുക്കൾ നുരക്കുന്നത് കണ്ടത്. രണ്ടു വ്യത്യസ്ത കമ്പനികൾ നിർമിച്ച് വിപണിയിലെത്തിച്ച ഉൽപന്നത്തിലാണ് പുഴുക്കൾ നിറഞ്ഞ നിലയിൽ കാണപ്പെട്ടത്. മൂന്നുമാസ കാലാവധിക്ക് ഒരുമാസംകൂടി ശേഷിക്കുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ഭേക്ഷ്യാൽപന്നത്തിൽ പുഴുക്കളെ കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. സ്ഥാപനത്തിലെ മാനേജറെ കണ്ട് വിവരം ധരിപ്പിച്ചപ്പോൾ ഉൽപന്നം മാറ്റിനൽകാമെന്ന് അറിയിെച്ചങ്കിലും വീട്ടമ്മ മാറ്റിവാങ്ങാൻ കൂട്ടാക്കിയില്ല. ഭക്ഷ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാൻ തയാറെടുക്കുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.