ബംഗളൂരു: കെംപഗൗഡ രാജ്യാന്തരവിമാനത്താവളം രാജ്യത്തെ ആദ്യ ആധാർ അധിഷ്ഠിത വിമാനത്താവളമാകും. ആധാർ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവും ബയോമെട്രിക് ബോർഡിങ് സംവിധാനവും വിമാനത്താവളത്തിൽ നടപ്പാക്കാനാണ് ബംഗളൂരു ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ) ആലോചിക്കുന്നത്. 2018 ഡിസംബറോടെ സംവിധാനം പൂർണമായി നടപ്പാക്കും. പദ്ധതി നടപ്പാക്കുന്നതോടെ യാത്രക്കാരുടെ സുരക്ഷാപരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാനാകും. ഇതുവഴി കൂടുതൽ പേരെ ഓരേ ഗേറ്റിലൂടെ കടത്തിവിടാനും കഴിയും. നിലവിൽ 25 മിനിറ്റുനീളുന്ന പരിശോധന സമയം 10 മിനിറ്റാക്കി കുറക്കാനാകും. ഓരോ പരിശോധനകേന്ദ്രത്തിലും അഞ്ചുസെക്കൻഡ് കൊണ്ട് പരിശോധന പൂർത്തിയാക്കാം. യാത്രക്കാർ ടിക്കറ്റ്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ വിവിധ സുരക്ഷപരിശോധനകേന്ദ്രങ്ങളിൽ നൽകേണ്ട ആവശ്യം വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.