ചെങ്ങമനാട്: ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരുടെ . പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആശ ഏല്യാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സരള മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശ്ശേരി, ടി.കെ. സുധീര്‍, ലത ഗംഗാധരന്‍, വി.എന്‍. സജീവ്കുമാര്‍, രമണി മോഹനന്‍, ജെര്‍ളി കപ്രശ്ശേരി, സുചിത്ര സാബു, മനോജ് പി. മൈലന്‍, ഗായത്രി വാസന്‍, സുമ ഷാജി, പി.എന്‍. സിന്ധു, എം.എസ്. ലിമ തുടങ്ങിയവര്‍ സംസാരിച്ചു. അസി. സെക്രട്ടറി റോഷന്‍ ആൻറണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം ടി.എം. അബ്‌ദുല്‍ഖാദര്‍ സ്വാഗതവും തൊഴിലുറപ്പ് പദ്ധതി അസി. സെക്രട്ടറി പി.ഒ. മേരി നന്ദിയും പറഞ്ഞു. വാര്‍ഷിക പദ്ധതികള്‍ക്ക് ഗ്രാമസഭ രൂപം നല്‍കി. ഭവന സമുച്ചയ ശിലാസ്ഥാപനം അങ്കമാലി: അമല ഫെലോഷിപ് കിടപ്പുരോഗികള്‍ക്ക് നിര്‍മിക്കുന്ന അമല പെയിന്‍ ആൻഡ് പാലിയേറ്റിവ് ഭവന സമുച്ചയങ്ങളുടെ ശിലാസ്ഥാപനം സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫ് നിര്‍വഹിച്ചു. അമലഭവന്‍ വെബ്സൈറ്റ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അങ്കമാലി സെൻറ് ജോര്‍ജ് ബസിലിക്ക പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അമല പ്രസിഡൻറ് സി.എ. ജോര്‍ജ് കുര്യന്‍ അധ്യക്ഷത വഹിച്ചു. പദ്ധതി കണ്‍വീനര്‍ സെബി വര്‍ഗീസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി പി.പി. ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അമല ഫെലോഷിപ് ചെയര്‍മാന്‍ ടോമി സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം നടത്തി. ബിഷപ് മാര്‍ തോമസ് ചക്യത്ത് സന്ദേശം നല്‍കി. ഫണ്ട് ശേഖരണം ഡോ. ഏല്യാസ് മാര്‍ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം റോജി എം. ജോണ്‍ എം.എൽ.എ നിര്‍വഹിച്ചു. സെൻറ് ജോര്‍ജ് ബസിലിക്ക റെക്ടര്‍ ഡോ. കുര്യാക്കോസ് മുണ്ടാടന്‍, നഗരസഭ ചെയർപേഴ്സൻ എം.എ. ഗ്രേസി, അമല മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, മുന്‍ എം.എല്‍.എ പി.ജെ. ജോയി, ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, നഗരസഭ കൗണ്‍സിലര്‍ ഷോബി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. നാല് ഏക്കര്‍ സ്ഥലത്ത് 10,000 ചതുരശ്രയടി വിസ്തൃതിയിലാണ് സമുച്ചയം. 'വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് രൂപവത്കരിക്കണം' അങ്കമാലി: വയോജനങ്ങള്‍ക്ക് പ്രത്വേക വകുപ്പ് രൂപവത്കരിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍ അങ്കമാലി മേഖല കമ്മിറ്റിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പി.എ. തോമസ് അധ്യക്ഷത വഹിച്ചു. ബസിലിക്ക റെക്ടര്‍ ഡോ. കുര്യാക്കോസ് മുണ്ടാടന്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മാനദാനവും നടത്തി. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ വി.ഡി. ജോസഫ്, ജനറല്‍ സെക്രട്ടറി കെ.എം. വര്‍ഗീസ്, എ.വി. ഉറുമീസ്, ജോര്‍ജ് കോട്ടക്കല്‍, മേരി പൗലോസ്, ചെറിയാന്‍ പാറക്കല്‍, ജോയി പാറക്കല്‍, തോമസ് മഞ്ഞളി, മാത്യു പഞ്ഞിക്കാരന്‍, ജോര്‍ജ് മഞ്ഞളി, എം.സി. വര്‍ഗീസ്, ലിസി ബേബി, ലീല തച്ചില്‍, ജോസ് കിഴക്കുംതല എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.