ആലങ്ങാട്: വയോജന ദിനത്തോടനുബന്ധിച്ച് മാഞ്ഞാലി എ.ഐ.എസ് യു.പി സ്കൂൾ വിദ്യാർഥികൾ പി.ടി.എയുടെ നേതൃത്വത്തിൽ വെളിയത്തുനാട് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന് കീഴിലെ ഓൾഡ് ഏജ് ഹോം സന്ദർശിച്ചു. അന്തേവാസികളുമായി സംസാരിക്കുകയും വീടുകളിൽനിന്നും കൊണ്ടുവന്ന നിത്യോപയോഗ സാധനങ്ങളും മധുരപലഹാരങ്ങളും കൈമാറുകയും ചെയ്തു. പി.ടി.എ പ്രസിഡൻറ് നവാബ് ജാൻ, പ്രധാനാധ്യാപിക ജമീല, സലീന, അബ്‌ദുൽ സത്താർ, ഫാറൂഖ്, അഹമ്മദ് ഫാത്തിമ, സംഗീത സജീവ്, ഷെമീന കലാം, താഹിറ, സക്കീർ, അബ്ബാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.