ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു

മട്ടാഞ്ചേരി: റോ--റോ സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കായലിലും കരയിലും സി.പി.എം കൊച്ചി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ . കായലിൽ ബോട്ടിൽ ഒരുക്കിയ വേദിയിൽ ജില്ല സെക്രട്ടറി പി. രാജീവ് പ്രക്ഷോഭ പരിപാടി ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങളെ അവഗണിച്ച് കൊച്ചി നഗരസഭ മേയർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പി. രാജീവ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് ഇറക്കിയ ലഘുലേഖയിൽ ഫോർട്ട് കൊച്ചി റോ-റോ സർവിസ് ആരംഭിക്കാൻ പോവുകയാണ് എന്നാണ് പറഞ്ഞത്. കൊച്ചിയുടെ വികസന പ്രവർത്തനങ്ങളിൽ പ്രധാന പദ്ധതികളിൽ ഒന്നാണ് സിറ്റി ഗ്യാസ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങൾ നടന്നു. അതിൽ ഒന്നിലും മേയർ പങ്കെടുത്തില്ല. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽപോലും മേയർ പങ്കെടുത്തിെല്ലന്നും പി. രാജീവ് പറഞ്ഞു. സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ് അധ്യക്ഷത വഹിച്ചു. ബി. ഹംസ, കെ.ജെ. ആൻറണി, മുഹമ്മദ് അബ്ബാസ്, ബെനഡിക്ട് ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.