മട്ടാഞ്ചേരി: നവരാത്രി-ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ശ്രീ കൊച്ചിൻ ഗുജറാത്തി മഹാജൻ സംഘടിപ്പിച്ച ദാണ്ഡിയ നൈറ്റ് രാത്രിയെ പകലാക്കി മാറ്റി. ഗുജറാത്തിെൻറ പരമ്പരാഗത നാടോടി നൃത്തം കൊച്ചിയിലെ ഗുജറാത്തി സ്കൂൾ അങ്കണത്തിൽ അരങ്ങേറിയത് ആസ്വദിക്കാൻ സമൂഹത്തിെൻറ വിവിധ കോണുകളിൽനിന്നുള്ളവരെത്തി. നവരാത്രിക്ക് മാത്രമല്ല, ഗ്രാമങ്ങളിലെ കൊയ്ത്തുകാലത്തും സ്ത്രീകൾ ഭക്തിപ്രധാനമായ ഗർഭ ഡാൻസും അതിെൻറ ഭാഗമായ ദാണ്ഡിയയും അവതരിപ്പിച്ചിരുന്നു. ദുർഗാദേവിയുടെ പ്രീതിക്കുവേണ്ടിയായിരുന്നു ഗർഭ നൃത്തം അവതരിപ്പിച്ചിരുന്നത്. വൃന്ദാവനത്തിലെ രാധാകൃഷ്ണ ലീലകൾ പലപ്പോഴും ദാണ്ഡിയയുെടയും ഗർഭയുെടയും ഇതിവൃത്തമാകാറുണ്ടെന്ന് കലാകാരന്മാർ പറഞ്ഞു. ഗുജറാത്തിെൻറ പരമ്പരാഗത കലാരൂപമായ ദാണ്ഡിയയുടെ വേരുകൾ രാജസ്ഥാനിലേക്കും വ്യാപിച്ചിട്ടുണ്ട്. വർണശബളമായി അലങ്കരിച്ച വടികളുമായി പരമ്പരാഗത ഗുജറാത്തി വസ്ത്രങ്ങളണിഞ്ഞ് സ്ത്രീകൾ വട്ടംചുറ്റി നിന്ന് നടത്തുന്ന ദാണ്ഡിയ ഗുജറാത്തി സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നവർക്ക് നവ്യാനുഭവമായി. വിവിധ ഘട്ടങ്ങളിലായി നൂറുകണക്കിന് സ്ത്രീകൾ ദാണ്ഡിയ നൃത്തത്തിൽ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിൽ മഹാജൻ പ്രസിഡൻറ് കിശോർ ശ്യാംജി കുറുവ അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ മുഖ്യാതിഥിയായി. കൗൺസിലർ ടി.കെ. അഷ്റഫ്, ആനന്ദ് പ്രകാശ്, ജിതേന്ദ്ര ജെയിൻ, പീറ്റർ ഐപ്, ചേതൻ ഡി. ഷാ, ജി.പി. ഗോയൽ, മൈജോ ജോസഫ്, ഭരത് എൻ. ഖോന എന്നിവർ സംസാരിച്ചു. മരട് നഗരസഭ കേരളോത്സവം 14 മുതൽ െകാച്ചി: മരട് നഗരസഭയുടെ കേരളോത്സവം 14 മുതൽ മരടിലും നെട്ടൂരിലുമായി നടക്കും. 15 മുതൽ 40 വയസ്സുവരെയുള്ള യുവതി-യുവാക്കൾക്ക് പങ്കെടുക്കാം. ജനനത്തീയതിയുള്ള തിരിച്ചറിയൽ രേഖ സഹിതം നഗരസഭ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്യണം. അവസാനദിവസം വ്യാഴാഴ്ച. ഫോൺ: 94472 91537, 0484- 2706544.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.