വയോധികന് ആശ്വാസമായി സെഹിയോൻ പ്രേഷിത സംഘം

മട്ടാഞ്ചേരി: ആരോരുമില്ലാതെ കടത്തിണ്ണയിൽ അസുഖബാധിതനായി കഴിഞ്ഞിരുന്ന വയോധികനെ സെഹിയോൻ പ്രേഷിത സംഘം കൺവീനർ ജൂഡ്സനും സഹപ്രവർത്തകരും ചേർന്ന് പാലിയേറ്റിവ് കെയറിലെത്തിച്ചു. ആദ്യകാല റിക്ഷാ വണ്ടി തൊഴിലാളി ചെറളായി സ്വദേശി എഴുപത്തിയെട്ടുകാരനായ കണ്ണനെയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അവിവാഹിതനായ കണ്ണൻ കുറേ വർഷമായി പാലസ് റോഡിലെ ലക്ഷ്മി ബസാറിന് സമീപത്തെ കടത്തിണ്ണയിലാണ് അന്തിയുറങ്ങിയിരുന്നത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായി. സമീപത്തെ വ്യാപാരികളാണ് കൊച്ചി പൗരാവലി പ്രവർത്തകരെ വൃദ്ധ​െൻറ ദുരവസ്ഥ അറിയിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് ജൂഡ്സനും സംഘവും വാഹനത്തിലെത്തി വൃദ്ധനെ ഏറ്റെടുക്കുകയായിരുന്നു. താടിയും മുടിയും വെട്ടി പുതിയ വസ്ത്രങ്ങൾ നൽകി. തുടർന്ന് എറണാകുളം പാലിയേറ്റിവ് കെയർ വിഭാഗത്തിലേക്ക് കൊണ്ടുപോയി. കൊച്ചി പൗരാവലി പ്രവർത്തകരായ ആർ. ശെൽവരാജ്, വേണുഗോപാൽ കെ. ൈവ, മഞ്ജുനാഥ്, റെഡ്ക്രോസ് പ്രവർത്തകൻ ആർ. ആനന്ദൻ എന്നിവരും സഹായത്തിനെത്തിയിരുന്നു. കണ്ണ​െൻറ ആരോഗ്യനില മെച്ചപ്പെട്ടശേഷം ഇയാളെ പള്ളുരുത്തി സെറ്റിൽമ​െൻറിൽ പ്രവേശിപ്പിക്കുമെന്ന് ജൂഡ്സൺ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.