ചിത്രം es5 shaiju42 വൈറ്റില സുബ്രഹ്മണ്യ ക്ഷേത്ര മോഷണം പ്രതി ഷൈജു (42) മരട്: വൈറ്റില ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം നടത്തിയ പ്രതി പിടിയിൽ. കട്ടപ്പന കരീം കളത്തിൽ വീട്ടിൽ നാരായണെൻറ മകൻ ഷൈജുവാണ് (42) മരട് പൊലീസിെൻറ പിടിയിലായത്. ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. നാലു ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന നാണയങ്ങളാണ് മോഷ്ടിച്ചത്. മോഷണത്തിനുശേഷം കട്ടപ്പനക്ക് പോകുന്നതിനായി വൈറ്റില ഹബ്ബിൽ ബസ് കാത്തുനിൽക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ 10ഓടേയാണ് പൊലീസ് ഇയാളെ പിടികൂടിയത്. കുറുപ്പംപടി, കാഞ്ഞിരപ്പിള്ളി, ചാലക്കുടി, മീനങ്ങാടി, കാഞ്ഞാർ, തൊടുപുഴ എന്നീ സ്റ്റേഷനുകളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയതിന് ഇയാളുടെ പേരിൽ കേസുണ്ട്. വൈറ്റിലയിലും തൈക്കൂടം പള്ളിയിലും മോഷണ ശ്രമം നടത്തിപരാജയപ്പെട്ടതായും പൊലീസ് പറഞ്ഞു. ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച പണവും ഇയാളിൽനിന്ന് കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. വഴിയിൽ അടപ്പു കൂട്ടി പ്രതിഷേധിച്ചു മരട്: പാചക വാതക വിലക്കയറ്റത്തിനെതിരെ മഹിള കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റി കുണ്ടന്നൂർ ജങ്ഷനിൽ അടുപ്പുകൂട്ടി പാചകം ചെയ്ത് പ്രതിഷേധിച്ചു. തൃപ്പൂണിത്തുറ നിയോജക മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡൻറ് സോമിനി സണ്ണി ഉദ്ഘാടനം ചെയ്തു. ശകുന്തള പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. മരട് നഗരസഭ ചെയർപേഴ്സൺ സുനില സിബി, കൗൺസിലർമാരായ ബിനു ജോസഫ്, ടി.എച്ച്. നദീറ എന്നിവർ സംസാരിച്ചു --------------------------------------------------------------------------- ---ചിത്രം es4 predhishetham പാചകവാതക വിലവർധനവിനെതിരെ വഴിയരികിൽ അടപ്പുകൂട്ടി നടത്തിയ പ്രതിഷേധം സോമിനി സണ്ണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.