അപകടാവസ്ഥയിലായ മരം വെട്ടിമാറ്റാൻ കലക്ടർ ഉത്തരവിട്ടിട്ടും നടപ്പാക്കിയില്ല

തൃപ്പൂണിത്തുറ: അപകട ഭീഷണിയുയർത്തി നിൽക്കുന്ന മരം വെട്ടിമാറ്റാൻ കലക്ടർ ഉത്തരവിട്ടിട്ടും നടപ്പാക്കിയില്ല. ഉദയംപേരൂർ പുത്തൻകാവ് ഒമ്പതാം വാർഡിൽ 50ലധികം കുടുംബങ്ങളിലെ ആളുകളും സ്കൂൾ കുട്ടികളും സഞ്ചരിക്കുന്ന ഇടവഴിയിൽ അപകടാവസ്ഥയിൽ ചാഞ്ഞുനിൽക്കുന്ന വാകമരമാണ് വെട്ടിമാറ്റാൻ കലക്ടറുടെ ഉത്തരവുള്ളത്. മരം മുറിച്ചുനീക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെത്തുടർന്ന് നടപടി സ്വീകരിക്കാൻ ജൂലൈയിൽ പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടിവ് എൻജിനീയർക്ക് കലക്ടർ നിർദേശം നൽകി. പുത്തൻകാവ് ഭഗവതി ക്ഷേത്രത്തി​െൻറ തെക്കുഭാഗത്ത് എസ്.എൻ.ഡി.പി ശാഖ നമ്പർ 1103​െൻറ ഉടമസ്ഥതയിലുള്ള വസ്തുവിലാണ് വേര് ദ്രവിച്ച വാകമരം ഏതുനിമിഷവും വീഴാവുന്ന വിധം ചാഞ്ഞ് മറ്റൊരു വൃക്ഷക്കൊമ്പിൽ തങ്ങിനിൽക്കുന്നത്. വസ്തുവി​െൻറ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കേസുകൾ ഉണ്ടെങ്കിലും പൊതുതാൽപര്യാർഥം, മനുഷ്യജീവന് അപായമുണ്ടാകും വിധം നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്നതിന് തടസ്സമില്ല. വെട്ടി നീക്കേണ്ട മരങ്ങളുടെ പട്ടികയിൽ പ്രധാനപ്പെട്ടതാണ് വാകമരം. പഞ്ചായത്തി​െൻറ അനാവശ്യ വാദങ്ങളെത്തുടർന്നാണ് മരം മുറിച്ചുനീക്കാത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.