ജോൺസ​െൻറ മരണകാരണം പൊലീസ് മർദനം ^ഹൈബി ഈഡൻ എം.എൽ.എ

ജോൺസ​െൻറ മരണകാരണം പൊലീസ് മർദനം -ഹൈബി ഈഡൻ എം.എൽ.എ കൊച്ചി: പൊലീസ് മര്‍ദനത്തിലേറ്റ ഗുരുതര പരിക്കുകളാണ് ജോണ്‍സ‍​െൻറ മരണത്തിന് കാരണമെന്ന് തെളിയിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ എളമക്കര പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ സംരക്ഷിക്കുന്നത് കുറ്റകൃത്യത്തില്‍ പങ്കാളിയാകുന്നതിന് തുല്യമാണെന്നും ജോണ്‍സ​െൻറ നിര്‍ധന കുടുംബത്തിന് ഒരു രൂപ പോലും നഷ്്ടപരിഹാരം നല്‍കാത്തത് സര്‍ക്കാറി​െൻറ മനോനില തെളിയിക്കുന്നതാണെന്നും എം.എൽ.എ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ആര്‍.രമേശന്‍, കൗണ്‍സിലര്‍ വി.ആര്‍. സുധീര്‍, കെ.വി. ആൻറണി, ഹെന്‍ട്രി ഓസ്റ്റിന്‍, ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍, സീന ഗോകുലന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.