താഴത്തങ്ങാടിയിൽ 450 വര്‍ഷം പഴക്കമുള്ള കൽക്കുരിശിന് നേരെ ആക്രമണം

കോട്ടയം: താഴത്തങ്ങാടി പൈതൃക മേഖലയിലെ 450 വര്‍ഷം പഴക്കമുള്ള കൽക്കുരിശി​െൻറ സംരക്ഷണഭിത്തി തകര്‍ക്കപ്പെട്ട നിലയിൽ. ആലുംമൂട് കവലക്ക് സമീപമുള്ള കുരിശടിയുടെ സംരക്ഷണ മതിലി​െൻറ മുകള്‍ഭാഗമാണ് തകർക്കപ്പെട്ടത്. തിരികത്തിക്കുന്ന ചുറ്റുവിളക്കും കുരിശി​െൻറ അടിഭാഗവും തകർന്ന നിലയിലാണ്. തിങ്കളാഴ്ച വൈകീട്ട് ആറിന് കുരിശിങ്കല്‍ മെഴുകുതിരി കത്തിക്കാനെത്തിയ അയല്‍വാസിയാണ് തകർന്നത് കണ്ടത്. താഴത്തങ്ങാടി മാര്‍ഗ്രിഗോറിയോസ് ഒാർത്തഡോക്സ് പള്ളി, മാർ ബസേലിയോസ് പള്ളി എന്നീ ഇടവകളുടെ കൽക്കുരിശാണിത്. ഈസ്റ്റ് സി.ഐ സാജു വര്‍ഗീസ്, വെസ്റ്റ് എസ്.ഐ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. സംഭവമറിഞ്ഞ് നൂറുകണക്കിന് വിശ്വാസികള്‍ സ്ഥലത്ത് തടിച്ചുകൂടി. രണ്ടാഴ്ച മുമ്പ് കുരിശടിയുടെ മതിലി​െൻറ ഒരു ഭാഗം സമാനരീതിയില്‍ തകര്‍ക്കപ്പെട്ടിരുന്നു. പള്ളി അധികൃതര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. വിശ്വാസികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഫാ. വര്‍ഗീസ് മറ്റത്തില്‍, ഫാ. ജോണ്‍ കെ. ബേബി, ട്രസ്റ്റി സാബു കെ. ജോണ്‍, സെക്രട്ടറി കെ.വി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. സി.പി.എം നേതാക്കളായ എം.കെ. പ്രഭാകന്‍, അഡ്വ. കെ. അനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കുഞ്ഞുമോന്‍ മേത്തര്‍ എന്നിവരും സ്ഥലത്തെത്തി. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് അന്വേഷണത്തിനു നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.