നിയന്ത്രണംവിട്ട കാറിടിച്ച് എ.ടി.എം കൗണ്ടര്‍ തകര്‍ന്നു

കാക്കനാട്: ഇൻഫോപാര്‍ക്ക് റോഡില്‍ നിയന്ത്രണംവിട്ട കാര്‍ എ.ടി.എം കൗണ്ടറിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച രാവിലെ ആറോടെയാണ് അപകടം. സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍നിന്ന് തിരിഞ്ഞ് ഇൻഫോപാര്‍ക്ക് ഭാഗത്തേക്ക് പോയ വാഹനമാണ് അപകടത്തിൽപെട്ടത്. സൗത്ത് ഇന്ത്യന്‍ ബാങ്കി​െൻറ ചുറ്റുമതില്‍ തകര്‍ത്ത് എ.ടി.എം കൗണ്ടറിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. കാര്‍ തലകീഴായി മറിഞ്ഞു. യാത്രക്കാര്‍ നിസ്സാര പരിേക്കാടെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.