കുട്ടികളുടെ പാര്‍ക്ക് നവീകരിക്കാന്‍ പദ്ധതിയായി

മട്ടാഞ്ചേരി: ശോച്യാവസ്ഥയിലായ ഫോര്‍ട്ട്കൊച്ചിയിലെ കുട്ടികളുടെ പാര്‍ക്ക് നഗരസഭയും ടൂറിസം വകുപ്പും ചേര്‍ന്ന് നവീകരിക്കാൻ തീരുമാനമായി. പാർക്കി​െൻറ ശോച്യാവസ്ഥയെക്കുറിച്ച് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. പാര്‍ക്കില്‍ പുതിയ കളിക്കോപ്പുകള്‍ സ്ഥാപിക്കുകയും പുല്ല് പിടിപ്പിച്ച് മനോഹരമാക്കുമെന്നും നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷൈനി മാത്യു പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ കാർണിവൽ ആഘോഷങ്ങൾക്കുമുമ്പ് ജോലി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. തകര്‍ന്ന കളിക്കോപ്പുകളും വെള്ളക്കെട്ടുംമൂലം പാര്‍ക്കില്‍ എത്തുന്ന കുട്ടികള്‍ നിരാശയിലാണ്. പാര്‍ക്കി​െൻറ നവീകരണജോലി മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ചെങ്കിലും ഇടക്ക് മുടങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.