കൊച്ചി: സ്വകാര്യ വാഹന ഉടമകള്‍ക്ക് പുതിയ സംഘടന രൂപവത്കരിക്കുന്നു. പ്രൈവറ്റ് വെഹിക്കിള്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (പിവോക്) എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ ആസ്ഥാനം കാലടിയാണ്. വാഹനസംബന്ധ പ്രശ്‌നങ്ങളില്‍ ഉടമകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ബിനോയി ചെറിയാന്‍ വൈദ്യന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ആര്‍.ടി.ഒ, െപാലീസ്, സര്‍ക്കാര്‍ നിയമവ്യവസ്ഥ, വാഹന പണസഹായ വ്യവസ്ഥകള്‍, വാഹനം -വാങ്ങല്‍-വില്‍ക്കല്‍, റോഡപകടങ്ങള്‍ തുടങ്ങിയ മേഖലയിലാണ് സഹായം ലഭിക്കുക. അടിസ്ഥാന അംഗത്വ ഫീസ് 200 രൂപയും വാര്‍ഷിക ഫീസ് 200 മുതല്‍ 1000 രൂപ വരെയും ആണെന്നും ബിനോയി പറഞ്ഞു. സംഘടനയുടെ സുസ്ഥിര നടത്തിപ്പിന് ജനപ്രതിനിധികളെയും നിയമപാലകരെയും ഉള്‍പ്പെടുത്തി ഭരണസമിതി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ല കേന്ദ്രത്തിലും ഓഫിസുകള്‍ സജ്ജമാകുന്ന മുറക്ക് സംഘടന പ്രവര്‍ത്തനമാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.