കടുങ്ങല്ലൂർ: വൃക്കകൾ തകരാറിലായതിനെ തുടർന്ന് ചികിത്സയിലിരിേക്ക, കരൾ രോഗംകൂടി ബാധിച്ചതോടെ ദുരിതത്തിലായ . കിഴേക്ക കടുങ്ങല്ലൂർ തൈക്കാട്ടിൽ ഷൺമുഖദാസിന്(51) മൂന്നുവർഷം മുമ്പാണ് വൃക്കരോഗം ബാധിച്ചത്. ആലുവ ജില്ല ആശുപത്രിയിൽ ഇപ്പോൾ സൗജന്യ ഡയാലിസിസിനുള്ള അവസരം ലഭിച്ചെങ്കിലും കരൾരോഗ ചികിത്സക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടി വന്നു. തൊഴിൽരഹിതനായ ഷൺമുഖദാസിന് ഭാര്യയും വിദ്യാർഥികളായ മക്കളുമാണുളളത്. ഭാര്യ സുമിത്രക്ക് ജോലിയില്ല. വീട് പണയപ്പെടുത്തിയും ബന്ധുക്കളും റെസിഡൻറ്സ് അസോസിയേഷനും സഹകരിച്ചുമാണ് ഇതുവരെ ചികിത്സക്ക് തുക കണ്ടെത്തിയത്. ഷൺമുഖദാസിന് ചികിത്സ സഹായം കണ്ടെത്താൻ കടുങ്ങല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം ജയപ്രകാശ് (ചെയർ.), പി.ആർ. ശ്രീഹരി തോണിപ്പള്ളത്ത് (കൺ.), ഡോ. സുന്ദരൻ വേലായുധൻ, എം.പി. ഉദയൻ (എഡ്റാക്) എന്നിവർ ഉൾപ്പെട്ട ഷൺമുഖദാസ് ചികിത്സാധന സഹായസമിതി രൂപവത്കരിച്ചു. എസ്.ബി.ഐ ആലുവ കാത്തലിക് സെൻറർ ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 37197125238. ഐ.എഫ്.എസ്.സി: എസ്.ബി.ഐ.എൻ 0070147. ഫോൺ: 90374 68346 (സമിതി ചെയർ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.