മാവേലിക്കര: തഴക്കര പഞ്ചായത്ത് നാലാം വാര്‍ഡ് അംഗത്തിെൻറ വീടിനുനേരെ സാമൂഹികവിരുദ്ധ ആക്രമണം. പോര്‍ച്ചിലെ കാറിെൻറ മുൻവശത്തെ ചില്ലും വീടിെൻറ ജനലും തകർത്തു. പഞ്ചായത്ത് അംഗവും സി.പി.എം പ്രവര്‍ത്തകനുമായ തഴക്കര കുന്നം സൗപര്‍ണികയില്‍ ആര്‍. ജിജിത്ത്കുമാറിെൻറ (38) വീടിനുനേരെയാണ് വെള്ളിയാഴ്ച രാത്രി 12 ഒാടെ ആക്രമണമുണ്ടായത്. രണ്ട് ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ജിജിത്ത് പറഞ്ഞു. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയെങ്കിലും ആക്രമികള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ തഴക്കര ഇറവങ്കര ലക്ഷംവീട് കോളനിയില്‍ ക്വട്ടേഷന്‍ ആക്രമണശ്രമം ഉണ്ടായിരുന്നു. രാത്രി ആയുധങ്ങളുമായി വന്ന സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുെന്നന്ന് പ്രദേശവാസികള്‍ പറയുന്നു. മാവേലിക്കര സി.ഐ പി. ശ്രീകുമാറിെൻറ നേതൃത്വത്തിെല സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം മുരളി തഴക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഘുപ്രസാദ്, പഞ്ചായത്ത് പ്രസിഡൻറ് വത്സല സോമന്‍, വൈസ് പ്രസിഡൻറ് എസ്. അനിരുദ്ധന്‍, പഞ്ചായത്ത് അംഗങ്ങളായ സൂര്യ വിജയകുമാര്‍, ഷീബ സതീഷ്, ടി.കെ. മത്തായി, കേരള കോണ്‍ഗ്രസ് നേതാവ് വി. മാത്തുണ്ണി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഡി.സി.സി പ്രസിഡൻറിന് പരാതി നൽകി ഹരിപ്പാട്: നങ്ങ്യാർകുളങ്ങര കോളജിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുജിത് സി. കുമാരപുരം ഡി.സി.സി പ്രസിഡൻറിന് പരാതി നൽകി. പരിപാടികൾ ഇന്ന് ചേർത്തല സി.വി. കുഞ്ഞിക്കുട്ടൻ സ്മാരക പ്രാർഥന ഹാൾ: താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ കൊടിക്കയർ പദയാത്ര സ്വാഗതസംഘ രൂപവത്കരണം -രാവിലെ 10.00 കായിപ്പുറം തത്ത്വമസി ചാരിറ്റബിൾ സൊസൈറ്റി: കാരുണ്യസ്പർശം ചികിത്സ പദ്ധതി ഉദ്ഘാടനം -ഉച്ച. 2.30 ചേർത്തല മാടക്കൽ സുബ്രഹ്മണ്യക്ഷേത്രം: സപ്താഹം. പാരായണം -രാവിലെ 11.30 തൈക്കൽ വി. ഫ്രാൻസീസ് അസീസി ദൈവാലയം: തിരുനാൾ. ദിവ്യബലി -രാവിലെ 6.15, മതബോധന പരീക്ഷ -രാവിലെ 9.00, ആഘോഷമായ തിരുനാൾ ദിവ്യബലി -വൈകു. 3.00, തിരുനാൾ പ്രദക്ഷിണം -5.00, കൊടിയിറക്കം -രാത്രി 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.