മൂവാറ്റുപുഴ: ഫീസിനത്തിൽ ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴും നഗരസഭയുടെ കേസുകളെല്ലാം പരാജയപ്പെടുന്നു. സംഭവം വിവാദമായതോടെ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി അധികൃതർ രംഗത്തെത്തി. വകുപ്പ് തലവന്മാരുെടയും സ്യൂട്ട് ക്ലര്‍ക്കുമാരുെടയും ഉദാസീനതയാണ് കേസുകള്‍ പരാജയപ്പെടാന്‍ കാരണം. ഇതുമൂലം ലക്ഷങ്ങളാണ് നഗരസഭക്ക് നഷ്ടമാകുന്നത്. യഥാസമയം റിപ്പോര്‍ട്ടുകള്‍ കൈമാറാത്തതിനാല്‍ നിസ്സാര കേസുകള്‍പോലും അനന്തമായി നീളുകയാണ്. കൗണ്‍സിലര്‍ സി.എം. ഷുക്കൂര്‍ കഴിഞ്ഞ ദിവസം ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇേതത്തുടർന്നാണ് ശക്തമായ നടപടികളുമായി മുനിസിപ്പല്‍ സെക്രട്ടറി രംഗത്തെത്തിയത്. ഹൈകോടതി, കീഴ്ക്കോടതി എന്നിവിടങ്ങളില്‍ നഗരസഭയുടെ വിവിധ സെക്ഷനുകളില്‍നിന്നുമായി നിരവധി കേസുകൾ നിലവിലുണ്ട്. ഈ കേസുകളിലൊന്നും വകുപ്പ് തലവന്മാരോ സെക്ഷന്‍ ക്ലർക്കുമാരോ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നാണ് ആക്ഷേപം. കേസുകള്‍ ലഭിച്ചാല്‍ യഥാസമയം വക്കീലിനെ ചുമതലപ്പെടുത്താറില്ല. വക്കാലത്ത് ഫോറം കൈമാറുകയോ സ്റ്റേറ്റ്മെൻറ് ഓഫ് ഫാക്ട്സ് തയാറാക്കി നല്‍കുകയോ ചെയ്യില്ല. പല കേസുകളും വിചാരണ ദിവസത്തിെൻറ തലേന്നാണ് അഭിഭാഷകന് കൈമാറുന്നത്. ഇതോടെ, കേസിെൻറ വിധി നഗരസഭക്ക് പ്രതികൂലമാകും. കഴിഞ്ഞ വര്‍ഷവും ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് സെക്രട്ടറി പറഞ്ഞു. എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കേസുകളുള്ളത്. ഇവ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട ഓവര്‍സിയറുടെ സഹകരണം ഉറപ്പാക്കി വിവരങ്ങള്‍ യഥാസമയം അഭിഭാഷകന് കൈമാറേണ്ടതുണ്ട്. ഇത് കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മുനിസിപ്പല്‍ എൻജിനീയര്‍ക്കും കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ ഉദാസീനതമൂലം നഗരസഭക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ ഉത്തരവാദികളായിരിക്കുമെന്നും ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നൽകുമെന്നും സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.