ആലപ്പുഴ: കേരളത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണത്തിന് ഇറങ്ങിയ ബി.ജെ.പി േനതാക്കളുടെ നിലപാടിനെതിരെ വിവിധ കോണുകളിൽനിന്ന് വന്ന വിമർശനങ്ങൾക്ക് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിെൻറ ഉൾക്കാമ്പ് മനസ്സിലായതുകൊണ്ടാണ് ഒറ്റ രാത്രികൊണ്ട് ബി.ജെ.പി ദേശീയ നേതാവിന് പിന്തിരിയേണ്ടിവന്നത്. മറുനാട്ടിലുള്ളവർ വന്ന് നമ്മുടെ നാടിനെതിരെ നുണപ്രചാരണം നടത്തുന്നത് ഇവിടത്തെ ജനങ്ങൾ സഹിക്കില്ലെന്ന് അവരെ ബോധ്യപ്പെടുത്തി. സൗഹാർദവും മതനിരപേക്ഷപരവുമായ സംസ്കാരം ഉൾക്കൊള്ളുന്നതാണ് കേരളത്തിെൻറ ഉൾക്കാമ്പ്. അതിനോട് ഏറ്റുമുട്ടിയാൽ നടക്കില്ലെന്ന് കുപ്രചാരണത്തിന് എത്തിയ നേതാവ് ഉൾപ്പെടെയുള്ളവർക്ക് മനസ്സിലായതുകൊണ്ടാണ് മടങ്ങേണ്ടിവന്നതെന്നും മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.