ബുസ്​താനുൽ ജന്ന മദ്​റസ വാർഷികാഘോഷം ഇന്നുമുതൽ

അരൂക്കുറ്റി: വടുതല ബുസ്താനുൽ ജന്ന മദ്റസയുടെ 40ാം വാർഷികാഘോഷം വ്യാഴാഴ്ച മുതൽ വിവിധ പരിപാടികളോടെ നടക്കും. നബിദിനാഘോഷം, മതവിഞ്ജാന സദസ്സ്, കലാമത്സര പരിപാടികൾ, മദ്റസ കെട്ടിേടാദ്ഘാടനം, പൂർവവിദ്യാർഥി സംഗമം, സുവനീർ പ്രകാശനം, പൊതുസമ്മേളനം, ദുആ മജ്ലിസ് എന്നിവയാണ് പരിപാടികൾ. വിവിധ സമ്മേളനങ്ങളിൽ ഒ.പി.എം. മുത്തുകോയ തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പി.എം.എസ്. തങ്ങൾ, കടക്കൽ അബ്ദുൽ അസീസ് മൗലവി, എ.എം. ആരിഫ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ ബുസ്താനുൽ ജന്ന മദ്റസ പ്രസിഡൻറ് വി.എം. മൂസ മൗലവി പതാക ഉയർത്തും. തുടർന്ന് മദ്റസ കുട്ടികളുടെ കലാമത്സരം. സമ്മേളനത്തിൽ ഇ.എച്ച്. ഹുസൈൻ മൗലവി അധ്യക്ഷത വഹിക്കും. കെ.കെ. അബ്ദുൽ ഹമീദ് മൗലവി ഉദ്ഘാടനം ചെയ്യും. മൗലീദ് പാരായണത്തിന് കെ.കെ. നാസിറുദ്ദീൻ മൗലവി നേതൃത്വം നൽകും. മജ്ലിസുന്നൂറും മതവിജ്ഞാന സദസ്സും ആലപ്പുഴ: ലജ്നത്ത് വാർഡ് പുത്തൻ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മജ്ലിസുന്നൂറും മതവിജ്ഞാന സദസ്സും നടന്നു. സഅലബത്ത് ദാരിമി കൊല്ലകടവ് മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഇമാം എൻ. നൗഷിർ വാഫി, ഐ. മുഹമ്മദ് മുബാശ് എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച രാത്രി എട്ടിന് സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം. മുഹ്യിദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡൻറ് റഫീഖ് ലത്തീഫ് അധ്യക്ഷത വഹിക്കും. പി.എ. ശിഹാബുദ്ദീൻ മുസ്‌ലിയാർ സമ്മാനദാനം നിർവഹിക്കും. പരിശീലന ക്ലാസ് അരൂക്കുറ്റി: അരൂക്കുറ്റി പഞ്ചായത്തിലെ പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട പരിശീലന ക്ലാസ് പഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ബി. വിനോദ് അധ്യക്ഷത വഹിച്ചു. പാലക്കാട് ഐ.ആർ.ടി.സി ഫാക്കൽറ്റി ലളിതൻ ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.