ബിസിനസ്​

പാരിസ് ദെ ബൂട്ടീക്കിൽ 70 ശതമാനം വരെ ഡിസ്കൗണ്ട് സെയിൽ കൊച്ചി: പുതിയ ഷോറൂമി​െൻറ ഒന്നാംവാർഷികം പ്രമാണിച്ച് ഡിസംബർ അഞ്ചുവരെ ഡിസൈനർ ഫാബ്രിക്സ്, സാരീസ്, ലഹങ്കാസ്, അനാർക്കലി, ഗൗൺ, കുർത്തി തുടങ്ങിയവക്ക് അഞ്ചുമുതൽ 70 ശതമാനംവരെ ഡിസ്കൗണ്ട് ലഭിക്കുന്നു. കൂടാതെ, എംബ്രോയിഡറി ഫാബ്രിക്സി​െൻറയും റേ സിൽക്, ടസർ സിൽക്, ലിനൻ സാറ്റിൻ, മെഡാൽ സാറ്റിൻ, ഡിസൈനർ പ്രിൻറഡ് ഫാബ്രിക്സ്, കോട്ടൺ ഫാബ്രിക്സ്, ജോർജറ്റ്, ഷിഫോൺ തുടങ്ങി ഇംേപാർട്ടഡ് മെറ്റീരിയലുകളുടെ വിപുലശേഖരവും ഒരുക്കിയിട്ടുണ്ട്. കോർട്ട്യാർഡ് ബൈ മാരിയറ്റ് കൊച്ചി എയർപോർട്ട് ഹോട്ടൽ ഇനി പുകവലിരഹിതം കൊച്ചി: കോർട്ട്യാർഡ് ബൈ മാരിയറ്റ് കൊച്ചി എയർപോർട്ട് ഹോട്ടലിനെ 100 ശതമാനം പുകവലിരഹിത ഹോട്ടലായി പ്രഖ്യാപിച്ചു. അതിഥികൾക്ക് ഹോട്ടൽ മുറികളിൽ സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷമൊരുക്കുന്നതി​െൻറ ഭാഗമായുള്ള ആദ്യ നടപടിയാണിത്. കോർട്ട്യാർഡ് ബൈ മാരിയറ്റ് കൊച്ചി ഹോട്ടൽ മാനേജർ വികാസ്കുമാറാണ് 13ന് ഹോട്ടൽ പുകവലിരഹിതമായി പ്രഖ്യാപിച്ചത്. ഹോട്ടലിൽ ഇനി അതിഥികൾക്ക് സ്മോക്ക് ഫ്രീ മുറികളായിരിക്കും ലഭ്യമാവുക. മാരിയറ്റ് ഹോട്ടലിനെ പരിസ്ഥിതിസൗഹൃദ കമ്പനിയാക്കുക എന്ന ഉത്തരവാദിത്തത്തി​െൻറ ഭാഗമായാണ് ഈ പുകവലിരഹിത നയം നടപ്പാക്കുന്നത്. പുകയില്ലാെത്താരു അനുഭവം ലഭ്യമാക്കണമെന്ന ആഗ്രഹം നടപ്പാക്കുന്നതി​െൻറ ഭാഗമാണ് ഈ ശ്രമങ്ങളെന്ന് വികാസ്കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.