മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പ്: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത് സി.പി.എം ഗൂഢാലോചന ^കോൺഗ്രസ്​

മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പ്: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത് സി.പി.എം ഗൂഢാലോചന -കോൺഗ്രസ് ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ശാഖയിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം നിർണായക ഘട്ടത്തിലെത്തിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം നൽകിയതിനു പിന്നിൽ സി.പി.എം ഉന്നത നേതൃത്വത്തി​െൻറ ഗൂഢാലോചനയാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. പ്രതികളെയും തട്ടിപ്പ് പണത്തി​െൻറ വിഹിതം കൈപ്പറ്റിയവരെയും രക്ഷിക്കാനാണിത്. സമ്മർദങ്ങളെ അതിജീവിച്ച് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ബാങ്ക് മാനേജർ ജ്യോതി മധുവിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് സ്ഥലം മാറ്റി. തട്ടിപ്പി​െൻറ ഗുണഭോക്താക്കളെക്കുറിച്ച വിവരം മുഖ്യപ്രതി പുറത്തുവിടുമെന്നുള്ള ആശങ്കയാണ് സ്ഥലംമാറ്റത്തിന് പിന്നിൽ. മന്ത്രി ജി. സുധാകരനും സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാനും ഉൾപ്പെടെ നേതാക്കൾ പൊതുയോഗം നടത്തി തട്ടിപ്പ് കണ്ടുപിടിച്ച കൺകറൻറ് ഒാഡിറ്ററെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയത് അന്വേഷണ സംഘത്തിനുള്ള മുന്നറിയിപ്പായിരുന്നു എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. + ആഭ്യന്തരവകുപ്പ് കാരണം വ്യക്തമാക്കണം -ബി.ജെ.പി ആലപ്പുഴ: മാവേലിക്കര സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ സംഭവത്തിൽ ആഭ്യന്തരവകുപ്പ് കാരണം വ്യക്തമാക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നടപടി നേരിടുന്ന ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് സി.പി.എമ്മും കോൺഗ്രസും ശ്രമിക്കുന്നത്. സി.പി.എം ഇടെപട്ടാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇവരെ മാറ്റാതിരിക്കാനുള്ള ബാധ്യത സഹകരണ വകുപ്പിനുണ്ട്. മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തടസ്സം നിൽക്കുന്നത് ആരാണെന്ന് പുറത്ത് കൊണ്ടുവരണം. ക്രമക്കേടുമായി ബന്ധപ്പെട്ട നിയമനടപടി നേരിടുന്ന തഴക്കര ശാഖ മാനേജർ ജ്യോതി മധു മുമ്പും നിരവധി സഹകരണ സംഘങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതൊന്നും അന്വേഷിക്കാൻ നടപടി ഉണ്ടായില്ല. ഇവരുടെ ബിനാമികൾക്ക് മാവേലിക്കര, ചെങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം ഉണ്ട്. ഇതും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. ഇതിനെതിരെ നിയമപോരാട്ടം നടത്തും. വാർത്തസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി കെ. ഗോപകുമാറും പങ്കെടുത്തു. ജനതാദൾ (എസ്) നേതൃയോഗം ആലപ്പുഴ: ജനതാദൾ (എസ്) ജില്ല ഭാരവാഹികൾ, ഉപരിസമിതി അംഗങ്ങൾ, നിയോജക മണ്ഡലം പ്രസിഡൻറുമാർ, പോഷകസംഘടന ജില്ല പ്രസിഡൻറുമാർ, ജില്ല നിർവാഹകസമിതി അംഗങ്ങൾ എന്നിവരുടെ സംയുക്തയോഗം ബുധനാഴ്ച രാവിലെ 11ന് ആലപ്പുഴ പഗോഡ റിസോർട്ടിൽ നടക്കും. ജില്ല പ്രസിഡൻറ് കെ.എസ്. പ്രദീപ് കുമാർ അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി പി.ജെ. കുര്യൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.