വൈറ്റില മേൽപാലത്തിെൻറ രൂപരേഖ ദീർഘവീക്ഷണമില്ലാത്തതെന്ന് ആരോപണം

കൊച്ചി: വൈറ്റില മേൽപാലം നിർമാണം ദീർഘ വീക്ഷണമില്ലാത്തതാണെന്ന ആരോപണവുമായി പൊതുപ്രവർത്തകൻ ഷെമീർ അബ്ദുല്ല രംഗത്ത്. നിലവിലെ പ്ലാനിൽ മേൽപാലം നിർമിച്ചാൽ ഭാവിയിൽ വലിയ ഗതാഗതക്കുരുക്കായിരിക്കും ഫലം. സിഗ്നൽ സംവിധാനം പൂർണമായും ഒഴിവാക്കുന്നതായിരിക്കണം പുതിയ മേൽപാലത്തി​െൻറ രീതി. സംസ്ഥാനത്തെ ഏറ്റവും വലിയ ജങ്ഷനാണ് വൈറ്റില. വാഹനബാഹുല്യത്തെ ഉൾക്കൊള്ളാൻ നിലവിലെ രൂപരേഖയിൽ നിർമിക്കുന്ന മേൽപാലത്തിന് സാധിക്കില്ല. ഇത് വൻ ഗതാഗതക്കുരുക്കിലേക്ക് വഴിയൊരുക്കും. ഒരേ സമയം തൃപ്പൂണിത്തുറ, ഇടപ്പള്ളി, തമ്മനം, കടവന്ത്ര, കുണ്ടന്നൂർ ഭാഗങ്ങളിലേക്കായി ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ വഴി സഞ്ചരിക്കുന്നത്. ഒരൊറ്റ പാതയിലുള്ള മേൽപാലം ഇവക്ക് പര്യാപ്തമല്ല. പകരം മേൽപാലത്തിൽ കടവന്ത്ര ഭാഗത്തുനിന്നും തൃപ്പൂണിത്തുറയിലേക്ക് പോകുന്ന വാഹനങ്ങൾക്കും അതോടൊപ്പം ഇടപ്പള്ളി കുണ്ടന്നൂർ ഭാഗത്തേക്കുള്ളവർക്കും കടന്നുപോകാൻ കഴിയുന്ന തരത്തിൽ നിർമാണം നടത്തണം. ഇതിനാവശ്യമായ രൂപ രേഖ തയാറാക്കിയിട്ടുള്ളതായി ഷമീർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. ഇത് ഹൈകോടതിയിൽ ഹാജരാക്കിയിരുന്നു. മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരെ നേരിൽ കണ്ട് രൂപരേഖ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എമാരായ പി.സി. തോമസ്, എം. സ്വരാജ് എന്നിവരെ നേരിൽ കണ്ട് രൂപരേഖ കാണിക്കുകയുണ്ടായി. സമാനമായി ദീർഘ വീക്ഷണമില്ലാതെയുള്ള നിർമാണത്തിന് ഉദാഹരണമാണ് ഇടപ്പള്ളി മേൽപാലമെന്നും അദ്ദേഹം പറഞ്ഞു. അവിടെ ഇപ്പോൾ ഗതാഗതക്കുരുക്ക് മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും ഇൗ അവസ്ഥ വൈറ്റിലയിൽ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.