അഗതിമന്ദിരത്തിലെ പീഡനം: പ്രതിഷേധ മാർച്ച്

പല്ലാരിമംഗലം: കൂവള്ളൂരിൽ പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡനത്തിനിരയാക്കിയ കേസ് ഒരുഅധ്യാപകനിൽ മാത്രം ഒതുക്കിത്തീർക്കാൻ െപാലീസ് ശ്രമിക്കുെന്നന്ന് ആരോപിച്ച് കൂവള്ളൂർ പൗരസമിതിയുടെ നേതൃത്വത്തിൽ അഗതിമന്ദിരത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് അഗതിമന്ദിരത്തിനുമുന്നിൽ െപാലീസ് തടഞ്ഞു. കഴിഞ്ഞദിവസം സ്കൂളിൽ ചൈൽഡ്‌ ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിങ്ങിലാണ് ആറുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. ലക്ഷദീപ് സ്വദേശിയായ അധ്യാപക‍​െൻറ പേരിലാണ് പോത്താനിക്കാട് െപാലീസ് കേസെടുത്തത്. പൗരസമിതി ചെയർമാൻ വി.ഇ. അലിയാർ, ഭാരവാഹികളായ കെ.ഇ. ൈസയ്ദ് മുഹമ്മദ്, കെ.എം. അനസ്, കെ.എസ്. ഷൗക്കത്തലി, മുസ്തഫ അഫീഫ്, പി.എസ്. അന്തുകുഞ്ഞ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.