സോളാർ കമീഷൻ കുറ്റക്കാരെന്ന്​ പരാമർശിച്ചവരെ മാറ്റിനിർത്താൻ ചെന്നിത്തല തയാറുണ്ടോ ^കോടിയേരി

സോളാർ കമീഷൻ കുറ്റക്കാരെന്ന് പരാമർശിച്ചവരെ മാറ്റിനിർത്താൻ ചെന്നിത്തല തയാറുണ്ടോ -കോടിയേരി ആലപ്പുഴ: എ.കെ. ശശീന്ദ്ര​െൻറ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനിക്കേണ്ടത് എൻ.സി.പിയും എൽ.ഡി.എഫുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മറ്റൊരു പാർട്ടിയുടെ കാര്യങ്ങളിൽ സി.പി.എം ഇടപെടാറില്ല. ശശീന്ദ്രനെ മന്ത്രിയാക്കുന്നതിൽ ആകുലതയുള്ളവർ സോളാർ കമീഷൻ റിപ്പോർട്ടിലെ കാര്യങ്ങൾ മനഃപൂർവം മറക്കുകയാണ്. അതിൽ കുറ്റക്കാരെന്ന് പരാമർശിക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ത​െൻറ ജാഥയിൽനിന്ന് മാറ്റിനിർത്തി മാതൃക കാട്ടാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തയാറുണ്ടോയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ േചാദിച്ചു. ഇടത്-ജനാധിപത്യ പാർട്ടികൾ ഉൾക്കൊള്ളുന്ന മുന്നണിയാണ് എൽ.ഡി.എഫ്. സോളാർ വിഷയത്തിൽ സി.പി.എമ്മിൽ ആരെങ്കിലും കുറ്റക്കാരെന്ന് വന്നിരുന്നെങ്കിൽ അവർ പാർട്ടിയിൽ കാണില്ലായിരുന്നു. സി.പി.എമ്മും സി.പി.െഎയും അവരവരുടെ പാർട്ടി വിട്ട് മറ്റുപാർട്ടികളുടെ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.