പെരുമ്പാവൂർ ഉപജില്ല കലോത്സവം: തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്​.എസ് ചാമ്പ്യൻമാർ

പെരുമ്പാവൂർ: നാലു ദിവസമായി തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ 10 വേദികളിലായി നടന്ന ഉപജില്ല സ്കൂൾ കലോത്സവം സർഗ്ഗോത്സവം സമാപിച്ചു. ആതിഥേയരായ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ 738 പോയൻറ് നേടി ഓവറോൾ ചാമ്പ്യൻമാരായി. പെരുമ്പാവൂർ ഗവ. ഗേൾസ് എച്ച്.എസ്.എസ് 671 പോയൻറ് നേടി രണ്ടാം സ്ഥാനവും, വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ 621 പോയൻറ് നേടി മൂന്നാം സ്ഥാനവും നേടി. അറബി കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ വളയൻചിറങ്ങര എച്ച്.എസ് എസ്, വെങ്ങോല ശാലോം ഹൈസ്കൂളും 91 പോയൻറ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. ആതിഥേയരായ ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ 85 പോയേൻറാടെ രണ്ടാം സ്ഥാനവും, പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 79 പോയൻറ് നേടി മൂന്നാം സ്ഥാനവും നേടി. യു.പി അറബിക്കിൽ പെരുമ്പാവൂർ മെക്ക യു.പി സ്കൂളും, മുടിക്കൽ ശറഫിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളും 63 പോയൻറ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്എസും പെരുമ്പാവൂർ ഗവ. ഗേൾസ് എച്ച്.എസ്.എസും 57 പോയൻറ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 53 പോയൻറ് നേടിയ വെങ്ങോല ശാലേം ഹൈസ്കൂളിനാണ് മൂന്നാം സ്ഥാനം. എൽ.പി വിഭാഗം അറബിക്കിൽ തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ് 45 പോയേൻറാടെ ഒന്നാം സ്ഥാനം നേടി. അശമന്നൂർ ഗവ. യു.പി.എസ്, പെരുമ്പാവൂർ മെക്ക യു.പി സ്കൂളും 41 പോയൻറ് വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു. നോർത്ത് എഴിപ്രം ഗവ. യു.പി സ്കൂൾ, നോർത്ത് പോഞ്ഞാേശരി എൽ.പി സ്കൂൾ, മുടിക്കൽ ശറഫിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവ 39 പോയൻറ് വീതം നേടി മൂന്നാം സ്ഥാനം പങ്കിട്ടു. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ വളയൻചിറങ്ങര എച്ച്.എസ്.എസ് 88 പോയേൻറാടെ ഒന്നാം സ്ഥാനവും, പുല്ലുവഴി ജയകേരളം എച്ച്.എസ്.എസ് 75 പോയേൻറാടെ രണ്ടാം സ്ഥാനവും, പെരുമ്പാവൂർ ഗവ. ഗേൾസ് എച്ച്.എസ്.എസ് 73 പോയേൻറാടെ മൂന്നാം സ്ഥാനവും നേടി. സംസ്കൃതം യു.പി വിഭാഗത്തിൽ വളയൻചിറങ്ങര എച്ച്.എസ്.എസ് 84 പോയേൻറാടെ ഒന്നാം സ്ഥാനവും, പുല്ലുവഴി ജയകേരളം എച്ച്.എസ് 70 പോയൻറ് നേടി രണ്ടാം സ്ഥാനത്തുമെത്തി. ഒക്കൽ എസ്.എൻ.എച്ച് എസ് 67 പോയേൻറാടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എൽ.പി ജനറൽ വിഭാഗത്തിൽ വളയൻചിറങ്ങര ഗവ: എൽപി സ്കൂൾ 57 പോയൻറ് നേടി ഒന്നാം സ്ഥാനത്തും, വേങ്ങൂർ ഗവ. എൽ.പി സ്കൂൾ 52 പോയൻറ് നേടി രണ്ടാം സ്ഥാനവും, തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ് 51 പോയൻറ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി ജനറൽ വിഭാഗത്തിൽ എച്ച്.എസ്.എസ് വളയൻചിറങ്ങരയും പെരുമ്പാവൂർ ഗവ. ഗേൾസ് എച്ച്.എച്ച്.എസ്ഉം 78 പോയൻറ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. പുല്ലുവഴി ജയകേരളം എച്ച്.എസ്.എസ് 67 പോയൻറിൽ രണ്ടാം സ്ഥാനവും തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ് 64 പോയൻറിൽ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 172 പോയൻറ് നേടി പെരുമ്പാവൂർ ഗവ. ഗേൾസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. വളയൻചിറങ്ങര എച്ച്.എസ്.എസ് 165 പോയേൻറാടെ രണ്ടാം സ്ഥാനവും 154 പോയൻറ് നേടി തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമെത്തി. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ പെരുമ്പാവൂർ ഗവ. ബോയ്സ് എച്ച്.എസ്.എസ് 184 പോയേൻറാടെ ഒന്നാം സ്ഥാനവും, തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ് 174 പോയൻറിൽ രണ്ടാം സ്ഥാനവും പെരുമ്പാവൂർ ഗവ. ഗേൾസ് എച്ച്.എസ.്എസ് 147 പോയൻറുമായി മൂന്നാം സ്ഥാനവും നേടി. കലോത്സവം സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. വാർഡംഗം പി.എ. മുഖ്താർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം.എം. അബ്്ദുൽ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുംതാസ് ടീച്ചർ, ബ്ലോക്ക് അംഗം നഗീന ഹാഷിം, വെങ്ങോല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റഹ്മ ജലാൽ, പഞ്ചായത്ത് അംഗങ്ങളായ സി.വി. മുഹമ്മദാലി, കെ.എം. ഷംസുദ്ദീൻ, എൽദോ മോസസ്, മെർളി റോയി, സുഭാഷ് ബാബു, കെ. അശോകൻ, തണ്ടേക്കാട് ജമാഅത്ത് ജന. സെക്രട്ടറി കെ.എ. മുഹമ്മദ്കുഞ്ഞ്, ട്രഷറർ എ.എ. ബീരാൻ, മുൻ ചെയർമാൻ കെ.കെ. മജീദ്, സ്കൂൾ ലീഡർ സാന്ദ്ര ബില്ലറ്റ് റാം, പ്രിൻസിപ്പൽ കെ.എച്ച്. നിസ മോൾ, ഹെഡ്മാസ്റ്റർ വി.പി. അബൂബക്കർ, േപ്രാഗ്രാം കമ്മിറ്റി കൺവീനർ ടി.എ. അൻസൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.