ജലമെട്രോ: ആർക്കിടെക്ചറൽ ഡിസൈൻ മത്സരവിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: ജലമെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എം.ആർ.എൽ നടത്തിയ ആർക്കിടെക്ചറൽ ഡിസൈൻ മത്സരവിജയിയെ പ്രഖ്യാപിച്ചു. ഫോർട്ട്കൊച്ചി ടെർമിനൽ ഡിസൈൻ രൂപകൽപന െചയ്തതിന് പനമ്പള്ളി നഗറിലെ സ്റ്റുഡിയോ ഹോമോസാപിയൻസ് വിജയികളായി. വിനയദാസ് ടീം ലീഡറായ സംഘത്തിൽ ടി.എസ്. ധനേഷ്, രൂപ മാത്യു, വി.എസ്. അഭിലാഷ് എന്നിവർ അംഗങ്ങളാണ്. വൈറ്റില ടെർമിനലി​െൻറ മികച്ച രൂപരേഖ ചാലക്കുടി സ്വദേശികളായ രാജീവ് ബാബു, അമീന ഹംസ എന്നിവരാണ് തയാറാക്കിയത്. ഫോർട്ട്കൊച്ചി ടെർമിനൽ ഡിസൈൻ രൂപകൽപനയുടെ രണ്ടാം സ്ഥാനത്തിന് കാക്കനാട് സ്വദേശി ദയാൽ പോൾ സെബാസ്റ്റ്യൻ അർഹനായി. വൈറ്റില ടെർമിനൽ ഡിസൈൻ തയാറാക്കിയതിന് രണ്ടാം സ്ഥാനം ലഭിച്ചത് ചെന്നൈ കേന്ദ്രീകരിച്ച പി.എസ്.പി ഡിസൈൻ പ്രതിനിധി അജയ് സേതിക്കാണ്. വൈറ്റില-33, ഫോർട്ടുകൊച്ചി-31 എന്നിങ്ങനെ എൻട്രികളാണ് ലഭിച്ചത്. ജി. ശങ്കർ അധ്യക്ഷനായ കമ്മിറ്റിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കെ.എം.ആർ.എൽ പ്രോജക്ട് ഡയറക്ടർ തിരുമൺ അർജുനൻ, ജലഗതാഗത വകുപ്പ് ജനറൽ മാേനജർ ബിജിമോൻ പുന്നൂസ്, പ്ലാനിങ് ആൻഡ് ഡിസൈനിങ് ജനറൽ മാനേജർ രേഖ പ്രകാശ് തുടങ്ങിയവരടങ്ങിയതാണ് ജൂറി കമ്മിറ്റി. ഒന്നാം സ്ഥാനത്തിന് അർഹരായവർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും നൽകും. തെരഞ്ഞെടുക്കപ്പെട്ട ഡിസൈനുകൾക്ക് 5000 രൂപ വീതം പ്രോത്സാഹന സമ്മാനം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.