ബി.ഫാം (ലാറ്ററൽ എൻട്രി): ഒഴിവുള്ള സീറ്റുകളിലേക്ക്​ ഓൺലൈൻ അലോട്ട്മെൻറ്

തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) 2017 കോഴ്സിലേക്ക് ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മ​െൻറിനുശേഷം കേരളത്തിലെ സർക്കാർ/സർക്കാർ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിൽ ഒഴിവുള്ള 74 സീറ്റുകൾ നികത്തുന്നതിനായി ഓൺലൈൻ അലോട്ട്മ​െൻറ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. 2017 ലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷ കമീഷണർ തയാറാക്കി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാം. നിലവിൽ അലോട്ട്മ​െൻറ് ലഭിച്ച വിദ്യാർഥികളുടെ ഹയർ ഓപ്ഷൻസ് പരിഗണിക്കും. പുതുതായി ഓൺലൈനായി ഓപ്ഷൻസ് നൽകാം. എന്നാൽ, അത്തരം വിദ്യാർഥികളെ ഒഴിവുള്ള സീറ്റുകളിലേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in നിർദിഷ്ട തീയതികളിൽ കോളജുകളിൽ അഡ്മിഷൻ നേടാത്ത വിദ്യാർഥികളുടെ അലോട്ട്മ​െൻറും ഹയർഓപ്ഷനുകളും റദ്ദാകും. തുടർന്നുള്ള ഓൺലൈൻ അലോട്ട്മ​െൻറുകളിൽ അവരെ പരിഗണിക്കില്ല. ഹെൽപ്പ് ലൈൻ നമ്പരുകൾ: 0471 2339101, 2339102, 2339103, 2339104
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.