അഭിഭാഷകനെ തട്ടിക്കൊണ്ടുപോകൽ: അന്വേഷണം തമിഴ്നാട്ടിലേക്ക്

പറവൂർ: അഭിഭാഷകനെ തട്ടിക്കൊണ്ടുപോയ കേസിലെ ക്വട്ടേഷൻ സംഘത്തിനായി പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സംഘത്തിലെ നാലുപേരാണ് ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്നത്. ഇവർ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്നാണ് ഒടുവില്‍ പൊലീസിന് ലഭിച്ച വിവരം. ക്വട്ടേഷൻ സംഘത്തിലെ മുഖ്യ സൂത്രധാരനായ മാള മഠത്തുംപടി സ്വദേശി ജിബിൻ രാജ് എന്നയാളും ഒളിവിലാണ്. പറവൂർ കോടതിയിലെ അഭിഭാഷകൻ വൈമേലിയത്ത് വി.എ. പ്രദീപ്കുമാറിനെയാണ് ഏതാനും ദിവസങ്ങൾക്കുമുമ്പ് തട്ടിക്കൊണ്ടുപോയത്. സഹോദരിമാർ തമ്മിെല സ്വത്തുതർക്കത്തിൽ പ്രദീപ്കുമാറി​െൻറ കക്ഷിയുടെ എതിർകക്ഷികളാണ് ക്വട്ടേഷൻ നൽകിയത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പുത്തൻവേലിക്കര കണക്കൻകടവ് കോളംവീട്ടിൽ മോഹനൻ, ഇയാളുടെ ഭാര്യ ജൂബിലി എന്നിവരെ സംഭവത്തിൽ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.