മൂന്ന്​ ബ്രാഞ്ച് സെക്രട്ടറിമാർ രാജി​െവച്ചതായി സൂചന

മൂവാറ്റുപുഴ: സി.പി.എം മുനിസിപ്പൽ നോർത്ത് ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾക്കൊടുവിൽ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിെവച്ചതായി സൂചന. 17 ബ്രാഞ്ച് കമ്മിറ്റിയാണ് നോർത്ത് ലോക്കലിലുള്ളത്. അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതും പാർട്ടിപ്രവർത്തനങ്ങളിൽ സജീവമാകാതെ വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയവർക്ക് സ്ഥാനമാനങ്ങൾ നൽകിയതും നേതൃത്വത്തി​െൻറ സ്വാർഥതാൽപര്യംമൂലം അർഹതയുള്ള സ്ഥാനം നഷ്ടപ്പെട്ടതിൽ പ്രതിഷേധിച്ചുമാണ് രാജി.13 അം‌ഗങ്ങളാണ് ലോക്കൽ കമ്മിറ്റിയിലുള്ളത്. ഇതിനെതിരെ കഴിഞ്ഞദിവസം നടന്ന ലോക്കൽ സമ്മേളനത്തിൽ പ്രതിനിധികൾ രംഗത്തുവന്നെങ്കിലും നേതൃത്വം ഇടപെട്ട് തണുപ്പിക്കുകയായിരുന്നു. പ്രതിഷേധത്തെത്തുടർന്ന് സമ്മേളനം മൂന്നുതവണ നിർത്തിവെക്കുന്ന സാഹചര്യവുമുണ്ടായി. ഒടുവിൽ ഏരിയ സമ്മേളനത്തിനുശേഷം പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പുനൽകുകയായിരുന്നു. എന്നാൽ, സമ്മേളനം കഴിഞ്ഞ് മൂന്നുദിവസം കഴിയുംമുമ്പെയാണ് രാജി. ഇവർ കൺട്രോൾ കമീഷന് പരാതി നൽകിയതായും വിവരമുണ്ട്. ഇതിനിടെ, മുനിസിപ്പൽ പ്രദേശത്തെ നോർത്ത്, സൗത്ത് ലോക്കൽ സമ്മേളനങ്ങളിൽ നഗരസഭ ഭരണത്തിനെതിരെ ശക്തമായ വിമർശനമാണുയർന്നത്. ഭരണകേന്ദ്രം പലതാണ്, ജനകീയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല, നിരന്തരമായി ഉയരുന്ന പരാതികളിൽ പാർട്ടിക്ക് ക്ഷീണം സംഭവിക്കുന്നു എന്നിങ്ങനെ വിവിധ ബ്രാഞ്ചുകളിൽനിന്ന് എത്തിയവർ ചർച്ചയിൽ പങ്കെടുത്ത് ആക്ഷേപം ഉന്നയിച്ചു. ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് വനിത നേതാവ് സ്ഥാനം രാജി വെക്കാൻ നീക്കം നടത്തുന്നതായും സൂചനയുണ്ട്. കഴിഞ്ഞ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടെ പരസ്പരം കൊമ്പുകോർത്ത നേതാക്കൾ ഇപ്പോൾ ഒരുമിച്ച് നിന്ന് സമ്മേളനങ്ങൾക്കുള്ള കരുക്കൾ നീക്കുകയാണെന്നും ആക്ഷേപം ഉണ്ട്. ഡിസംബർ എട്ട് മുതൽ 11 വരെയാണ് ഏരിയ സമ്മേളനം. മുമ്പ് പ്രശ്നത്തെത്തുടർന്ന് മുളവൂർ ലോക്കൽ സമ്മേളനം നിർത്തിെവച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.