മൊറട്ടോറിയം പ്രഖ്യാപിക്കണം ^രമേശ് ചെന്നിത്തല

മൊറട്ടോറിയം പ്രഖ്യാപിക്കണം -രമേശ് ചെന്നിത്തല മൂവാറ്റുപുഴ: അഞ്ചുവർഷം വരെയുള്ള കാർഷിക വായ്പകൾക്ക് ഒരു വർഷം മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ് 'പടയൊരുക്കം' ജാഥക്ക് മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷികവിളകളുടെ വിലത്തകർച്ച മൂലം നട്ടം തിരിയുന്ന കർഷകർ ആത്്മഹത്യയുടെ വക്കിലാണ്. ഇവർക്ക് അൽപമെങ്കിലും ആശ്വാസമാകുന്ന കടാശ്വാസനിയമം സംസ്ഥാനത്ത് നടപ്പാക്കണം. ഒരു കിലോ റബർ വിറ്റാൽ ഒരു കിലോ ഉള്ളി വാങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ്. കേരളം രാജ്യത്തിന് മാതൃകയായിരുന്നത് റബറിന് മികച്ച വില ലഭിക്കുന്നതിലൂടെയായിരുന്നു. വയനാട്ടിലെ ഇഞ്ചി കർഷകർ കൃഷി അവസാനിപ്പിക്കുകയാണ്. വിളവെടുപ്പിനുള്ള െചലവ് പോലും ഉൽപന്നത്തിന് ലഭിക്കുന്നില്ല. 800 രൂപക്ക് മുകളിൽ വിലയുണ്ടായിരുന്ന കുരുമുളകി​െൻറ വില പകുതിയായി. ഇടുക്കിയിലെ ഏലം കർഷകരും ദുരിതത്തിലാണ്. റേഷൻ സംവിധാനം തകർന്നു. മാവേലി സ്റ്റോറുകൾക്ക് പകരം ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങാനാണ് സർക്കാർ ശ്രദ്ധ ചെലുത്തുന്നത്. അഴിമതിയുടെ കാര്യത്തിൽ മാത്രമാണ് സർക്കാർ ഒറ്റക്കെട്ടായുള്ളത്. എൽ.ഡി.എഫിലെ പടലപ്പിണക്കം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അഴിമതിക്കാരുടെയും ൈകേയറ്റക്കാരുടെയും ഒപ്പംനിൽക്കുന്ന സർക്കാർ കാലാവധി പൂർത്തീകരിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. നഗരസഭ ടൗൺഹാളിൽ നടന്ന പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഏകാധിപതികളെപ്പോലെയാണ് പെരുമാറുന്നത്. സംസ്ഥാന മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.ഡി. സതീശൻ, എൽദോസ് കുന്നപ്പിള്ളി, വി.കെ. ഇബ്രാഹീം കുഞ്ഞ്, അൻവർ സാദത്ത്, യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂർ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, രാജാ റാം, ബെന്നി ബഹനാൻ, ഷാനിമോൾ ഉസ്മാൻ, സി.കെ. വിദ്യാധരൻ, അജയ് തറയിൽ, ദീപ്തി കുര്യാക്കോസ്, ജോയി മാളിയേക്കൻ, പി.പി. ഉതുപ്പാൻ, വി.ജെ. പൗലോസ്, കെ.എം. അബ്്ദുൽ മജീദ്, പായിപ്ര കൃഷ്ണൻ, പി.പി. ജോർജ്, ഉല്ലാസ് തോമസ്, കെ.പി. ബാബു, ടോമി പാലമല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.