ജ്വല്ലറിയിലെ കവർച്ച; മോഷ്​ടാക്കളുടെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു

കൊച്ചി: എം.ജി റോഡിലെ ജ്വല്ലറിയിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്ന സ്ത്രീകളുടെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു. കഴിഞ്ഞദിവസം എം.ജി റോഡിലെ ജ്വല്ലറിയിൽ എത്തിയ മധ്യവയസ്കരായ രണ്ട് സ്ത്രീകൾ കവർച്ച നടത്തുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ജ്വല്ലറിയിലെത്തിയ ഇവർ സെയിൽസ്മാനോട് സംസാരിക്കുന്നതിനിടെ തന്ത്രപൂർവം വളകൾ കൈക്കലാക്കി വസ്ത്രത്തിൽ ഒളിപ്പിക്കുകയായിരുന്നു. 20 പവനോളം വരുന്ന വളകളാണ് തട്ടിയെടുത്തത്. ശേഷം പണമെടുത്ത് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോവുകയായിരുെന്നന്നാണ് ജ്വല്ലറി അധികൃതർ പറയുന്നത്. ഹിന്ദിയാണ് ഇവർ സംസാരിച്ചിരുന്നതെന്നും അവർ വ്യക്തമാക്കി. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസന്വേഷണം ഉൗർജിതമാക്കിയതായി സെൻട്രൽ പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.