പരിശോധന തടഞ്ഞു ഒരു മണിക്കൂറോളം ഹാർബർ സ്തംഭിച്ചു

മട്ടാഞ്ചേരി: ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ തോപ്പുംപടി ഫിഷറീസ് ഹാർബറിലെ ചരക്ക് ഇറക്ക് ഒരു മണിക്കൂറോളം സ്തംഭിച്ചു. ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന ഹാർബറിൽ ഏറെ തിരക്കേറിയ രാവിലെ ആറു മണിക്കാണ് ഫിഷറീസ് ഉദ്യോഗസ്ഥർ ബോട്ടുകളുടെ പരിശോധനക്കെത്തിയത്. ബോട്ടിനും സ്രാങ്കിനും ലൈസൻസ് ഉണ്ടോ, സുരക്ഷാ ഉപകരണങ്ങൾ ഉണ്ടോ എന്നിവയെല്ലാം പരിശോധിക്കുന്നതിനാണ് ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ രാജീവി​െൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയത്. ഹാർബറിൽ ഏറെ തിരക്കേറിയ സമയം തന്നെ പരിശോധനക്ക് ഉദ്യോഗസ്ഥർ തെരഞ്ഞെടുത്തത് ഏറെ പ്രതിഷേധത്തിനിടയാക്കി. ദിവസങ്ങളോളം കടലിൽകിടന്ന് പിടിച്ചെടുത്ത മീൻ ഐസ് ഇട്ട് സൂക്ഷിച്ചാണ് ഹാർബറിലെത്തിച്ചത്. ഐസ് മാറ്റി മീൻ കരയിലേക്ക് എടുത്തു കൊണ്ടിരിക്കെ ബോട്ടുകളിലെ പരിശോധന ബോട്ടിലെ തൊഴിലാളികളെയും ഹാർബറിലെ തൊഴിലാളികളെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി. പരിശോധന മുറുകിയപ്പോൾ ഇറക്കിയ മത്സ്യം കേടുവരുന്ന അവസ്ഥയായി. ഇതോടെയാണ് കച്ചവടക്കാരും തൊഴിലാളികളും ഒച്ചവെച്ചത്. പരിശോധനയും ബഹളവും മൂലം ഒരു മണിക്കൂറോളം ഹാർബർ സ്തംഭിച്ചു. തുടർന്ന് ഗില്ലറ്റ് ലോങ് ലൈൻബയിങ് ഏജൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജീദ് എന്നിവരുടെ നേതൃത്വത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തമിഴ്നാട്ടിൽ നിന്നും മറ്റും കൊച്ചിയിലെത്തുന്ന ബോട്ടുകൾക്ക് ലൈസൻസ് ഇല്ലെന്നു കണ്ടാൽ പുതിയ ലൈസൻസ് എടുപ്പിക്കുന്നതിന് തങ്ങൾ തന്നെ മുൻകൈയെടുക്കുമെന്ന് ഇവർ ഉദ്യോഗസ്ഥരെ അറിയിച്ചു. ചെറിയ മീനുകൾ പിടിക്കുന്നത് ഭാവിയിൽ മീൻ ലഭ്യത ഇല്ലാതാക്കുമെന്ന തിരിച്ചറിവി​െൻറ പശ്ചാത്തലത്തിൽ ചെറുമീൻപിടിത്തം തങ്ങൾ എതിർക്കുകയാണ് ചെയ്ത് വരുന്നതെന്നും കച്ചവടക്കാർ അറിയിച്ചു. െപലാജിക്ക് വല ഉപയോഗിക്കുന്നതിലും തങ്ങൾ എതിരാണെന്ന് കച്ചവടക്കാർ പറഞ്ഞു. പിണറായി ഭരണം കാലാവധി തികക്കില്ല-- ചെന്നിത്തല തൃപ്പൂണിത്തുറ: അടിത്തറ ഇളകിയിരിക്കുന്ന പിണറായിയുടെ ഭരണം കാലാവധി തികക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ജാഥക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും, പിണറായിയും ഒരു നാണയത്തി​െൻറ ഇരുവശങ്ങളാണ്. റേഷൻ വിതരണം തകർത്തെറിഞ്ഞ പിണറായി സർക്കാർ അരി വില കുതിക്കുന്നത് കണ്ടിട്ടും മിണ്ടുന്നില്ല. മാവേലി സ്റ്റോറുകൾക്ക് പകരം ബിവറേജസ് ഔട്ട് ലെറ്റുകളാണ് നാട്ടിലെങ്ങും തുറക്കുന്നത്. കുടിവെള്ളം ചോദിച്ചാൽ മദ്യം കൊടുക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്. ജി.എസ്.ടി നടത്തിപ്പിലെ അപാകം കേരളത്തിന് കോടികളുടെ നഷ്ടം ഉണ്ടാക്കുകയാണ്. മോദി സർക്കാർ പ്ലാനിങ്ങ് ബോർഡ്‌ തകർത്ത് നീതി ആയോഗ് സ്ഥാപിച്ചതോടെ രാജ്യം പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. ലായം കൂത്തമ്പലത്തിൽ നടന്ന യോഗത്തിൽ മുൻ മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. വി.ഡി. സതീശൻ, ടി.ജെ. വിനോദ്, ജി. ദേവരാജൻ, ജോണി നെല്ലൂർ, അൻവർ സാദത്ത്, കെ.ബി. മുഹമ്മദ് കുട്ടി, ഐ.കെ. രാജു, സി. വിനോദ്, ബാബു ആൻറണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.