വിമാനത്താവളത്തിൽ ശുചീകരണ തൊഴിലാളികളുടെ മിന്നൽ സമരം

നെടുമ്പാശ്ശേരി: ശമ്പളം യഥാസമയം നൽകാത്തതിൽ പ്രതിഷേധിച്ച് വിമാനത്താവളത്തിലെ ഒരുവിഭാഗം ശുചീകരണ തൊഴിലാളികൾ മിന്നൽ സമരം നടത്തി. ഇൻകെയർ എന്ന കരാർ ഏജൻസിയിലെ 180 ജീവനക്കാരാണ് ഷിഫ്റ്റിൽ കയറിയശേഷം പണിയെടുക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. രണ്ടുമാസത്തെ ശമ്പളമാണ് കുടിശ്ശികയുള്ളത്. സിയാൽ കൃത്യമായി കരാറുകാർക്ക് തുക നൽകുന്നുണ്ടെങ്കിലും കരാറുകാർ ഇത് യഥാസമയം തൊഴിലാളികൾക്ക് നൽകുന്നില്ല. മുൻകൂർ നോട്ടീസ് നൽകാതെ പണിമുടക്കിയാൽ വിമാനത്താവളത്തിലെ പ്രവേശനപാസ് റദ്ദാക്കുമെന്ന് സിയാൽ വ്യക്തമാക്കി. ബുധനാഴ്ച ശമ്പളം നൽകാമെന്ന ധാരണയോടെ തൊഴിലാളികൾ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.