വീയപുരം കരക്ക്​ ഇനി ചുണ്ടൻവള്ളം സ്വന്തം

ഹരിപ്പാട്: അപ്പർകുട്ടനാട്ടിലെ വീയപുരം കരക്ക് ചുണ്ടൻവള്ളം നിർമിക്കുക എന്ന ചിരകാല സ്വപ്നം പൂവണിയുന്നു. വള്ളം നിർമാണത്തിനുള്ള തടി കഴിഞ്ഞദിവസം പൂഞ്ഞാറിൽനിന്ന് വീയപുരത്ത് എത്തി. നന്മ പ്രവാസി വാട്സ്ആപ് ഗ്രൂപ് നാലുമാസം മുമ്പാണ് വള്ളം നിർമാണത്തെ കുറിച്ചുള്ള ആശയം മുന്നോട്ടുവെച്ചത്. ഈ ആശയം കരക്കാർ കൂടി ഏറ്റെടുത്തതോടെ തയാറെടുപ്പുകൾ എളുപ്പത്തിലായി. ഏഴ് ലക്ഷം രൂപ വിലയുള്ള 146 ഇഞ്ച് വ്യാസവും 63 അടി നീളവുമുള്ള തടിയാണ്. ഈ തടി മാതാവ് പലകക്കാണ്. വള്ളത്തി​െൻറ നിർമാണം പൂർത്തീകരിക്കാൻ ഇത്തരം രണ്ട് തടി കൂടി വേണം. ഞായറാഴ്ച ഉച്ചക്ക് 12.30ന് കോഴിമുക്ക് സാബു ആശാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമം നിർവഹിക്കും. നിർമാണ സമിതി സെക്രട്ടറി ബിജു വേലിയിലി​െൻറ പുരയിടത്തിലാണ് വള്ളം നിർമാണത്തിനുള്ള മാലിപ്പുര തയാറാക്കിയത്. മണിമലയിൽ നിന്നെത്തിയ രാധാകൃഷ്ണ​െൻറ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈർച്ചവാളിൽ തടി കടയുന്നത്. കോഴിമുക്ക് നാരായണൻ ആചാരിയുടെ ഇളയ മകനും നടുഭാഗം, ആയാപറമ്പ് പാണ്ടി, സ​െൻറ് പയസ് എന്നീ ചുണ്ടൻവള്ളങ്ങളുടെയും പുതിയ വെപ്പ് ഷോട്ടി​െൻറയും ശിൽപി കോഴിമുക്ക് സാബു ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർമാണം നടത്തുന്നത്. അടുത്ത നെഹ്റുട്രോഫി ജലോത്സവത്തിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ നിർമാണം പൂർത്തീകരിക്കുന്നതിനാണ് പദ്ധതി. 45 ലക്ഷമാണ് അടങ്കൽ തുക. നിർമാണം പൂർത്തീകരിക്കുന്നതോടെ വീയപുരം പഞ്ചായത്തിൽ കാരിച്ചാൽ, പായിപ്പാട്, വെള്ളംകുളങ്ങര, വീയപുരം എന്നിങ്ങനെ കരക്കാരുടെ നാല് വള്ളങ്ങളും രണ്ട് സ്വകാര്യവള്ളങ്ങളും ഉൾെപ്പടെ ആറ് ചുണ്ടൻവള്ളങ്ങളാകും. കോളനി നിവാസികൾക്ക് വിദ്യാർഥികളുടെ വകയായി പുതപ്പും കറിവേപ്പിൻ തൈയും ചെങ്ങന്നൂർ: ശൈത്യകാലത്ത് തണുപ്പക്കറ്റാൻ കോളനി നിവാസികൾക്ക് പുതപ്പ് നൽകിയും വീട്ടുമുറ്റത്ത് കറിവേപ്പിൻ തൈ നട്ടും വിദ്യാർഥികൾ. പുത്തൻകാവ് മെേട്രാപോലീത്തൻ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ദത്തെടുത്ത നഗരസഭ 15ാം വാർഡിലെ അങ്ങാടിക്കൽ കിഴവറമോടി ലക്ഷംവീട് കോളനിയിൽ നടന്ന ചടങ്ങ് കൗൺസിലർ കെ. ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. േപ്രാഗ്രാം ഓഫിസർ പി.ജെ. ജോഫി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.ഒ. തോമസ്, അധ്യാപകരായ ബിനോദ് മാത്യു, ആൻസി തോമസ്, അംഗൻവാടി ടീച്ചർ കെ.ജെ. അന്നമ്മ, വളൻറിയർ സെക്രട്ടറി സ്വർണ എസ്. എബ്രഹാം, നന്ദിത അനിൽ, അലൻ ബി. അലക്സ്, റോജി എബി ചാക്കോ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ സ്വന്തമായി ശേഖരിച്ച പുതപ്പുകളും കറിവേപ്പിൻ തൈകളുമാണ് കോളനി നിവാസികൾക്ക് നൽകിയത്. വിദ്യാർഥികൾ ശേഖരിച്ച പുസ്തകങ്ങളും കളർപെൻസിലുകളും കോളനിയിലെ നഗരസഭ 94ാം നമ്പർ അംഗൻവാടിക്ക് കൈമാറി. തുടർന്ന് വിദ്യാർഥികൾ കോളനി പരിസരം ശുചീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.