വായ്പ വിതരണം

മൂവാറ്റുപുഴ: കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷ‍​െൻറ നേതൃത്വത്തിൽ നടന്ന ക്രെഡിറ്റ് വായ്പ വിതരണത്തി​െൻറ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ എപ്ലസ് ഗ്രേഡ് ലഭിച്ച ഒ.ബി.സി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള സ്കോളർഷിപ്പും വിതരണം ചെയ്തു. പിന്നാക്കവിഭാഗ വികസന കോർപറേഷൻ ഡയറക്ടർ ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ജോസ് പെരുമ്പള്ളിക്കുന്നേൽ, ലത ശിവൻ, ആനീസ് ക്ലീറ്റസ്, കെ.എസ്.ബി.സി.ഡി.സി അസിസ്്റ്റൻറ് മാനേജർ പി.വി. സജിത എന്നിവർ സംസാരിച്ചു. കുടുംബശ്രീ ട്രെയിനർ ശാലിനി സംരംഭകത്വ പരിശീലനം എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.