വൈറ്റില ഫ്ലൈ ഒാവർ നിർമാണം എന്ന്​ ആരംഭിക്കാനാവുമെന്ന്​ ഹൈകോടതി

കൊച്ചി: വൈറ്റില ഫ്ലൈ ഓവർ നിർമാണം എന്ന് തുടങ്ങാനാവുമെന്ന് കൃത്യമായി തീരുമാനമെടുത്ത് അറിയിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. ഫ്ലൈ ഓവർ നിർമാണം വേഗത്തിലാക്കണമെന്നും ദേശീയപാത അതോറിറ്റിയെതന്നെ ഏൽപിക്കണമെന്നുമാവശ്യപ്പെട്ട് വൈറ്റില സ്വദേശി ഫ്രാൻസിസ് മാഞ്ഞൂരാൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ടെൻഡർ നടപടി പൂർത്തിയാക്കിയതായും ശ്രീധന്യ കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തെ ടെൻഡറിലൂടെ കണ്ടെത്തിയതായും സർക്കാർ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് സ്ഥാപനത്തിന് സെലക്ഷൻ നോട്ടീസ് കൊടുത്തിട്ടുണ്ട്. 14 ദിവസത്തിനകം നിർമാണ കരാർ ഒപ്പിടാനാണ് നിർദേശം. കരാർ ഒപ്പിട്ടാൽ വൈകാതെ നിർമാണം തുടങ്ങാനാവുമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നാണ് നിർമാണം തുടങ്ങാൻ സാധിക്കുന്ന തീയതി അറിയിക്കാൻ നിർദേശിച്ചത്. അതേസമയം, നിലവിലെ അലൈൻമ​െൻറ് അനുസരിച്ച് ഫ്ലൈ ഒാവർ നിർമിച്ചാൽ ഗതാഗതക്കുരുക്ക് കുറക്കാനാവില്ലെന്നും പാലത്തി​െൻറ പ്രയോജനം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി നെട്ടൂർ സ്വദേശി ഷമീർ അബ്ദുല്ല ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. വൈറ്റിലയിൽ നടപ്പാക്കേണ്ട പ്ലാനും വിശദാംശങ്ങളും കോടതിക്ക് സമർപ്പിച്ചു. എന്നാൽ, ഇൗ പ്ലാനും വിശദാംശങ്ങളും സർക്കാറിനും അധികൃതർക്കും സമർപ്പിച്ചിട്ടില്ലെന്നും ഫ്ലൈ ഒാവർ നിർമാണത്തിന് ടെൻഡർ നടപടി ഉൾപ്പെടെ പൂർത്തിയാവുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജി തള്ളുകയായിരുന്നു. ഫ്ലൈ ഒാവർ ഫലപ്രദമാകണമെന്നും ഇടപ്പള്ളിയിലേതുപോലെ ഗുണകരമല്ലാത്തതാകരുതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.