ട്വൻറി20 ഭക്ഷ്യസുരക്ഷ മാര്‍ട്ടിന് തുടക്കമായി

െകാച്ചി: ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് കിഴക്കമ്പലത്ത് പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര ഗതാഗതവകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. രാജ്യത്താദ്യമായി ഒരു പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി മികച്ച മാതൃകയെന്നും അദ്ദേഹം പറഞ്ഞു. ട്വൻറി20 ഇത്തരമൊരു പ്രവര്‍ത്തനത്തിനായി മുന്നോട്ടുവന്നത് നല്ല മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പാവപ്പെട്ടവനെ സഹായിക്കാന്‍ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കിഴക്കമ്പലം-, പെരുമ്പാവൂര്‍, വാഴക്കുളം, കാരുകുളം, തടിയിട്ടപറമ്പ്-, വളവുകോട് എന്നീ റോഡുകളുടെ വികസനത്തിനായി ട്വൻറി-20യുടെ ആവശ്യപ്രകാരം സമര്‍പ്പിച്ച പദ്ധതി കേന്ദ്ര ഫണ്ടുപയോഗിച്ച് ചെയ്യാനുള്ള നീക്കം നടത്താമെന്ന് ചടങ്ങില്‍ മന്ത്രി ഉറപ്പുനല്‍കി. കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ജേക്കബ് സ്വാഗതം പറഞ്ഞു. ആദ്യവില്‍പന നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു. ഗര്‍ഭിണികള്‍ക്കുള്ള കിറ്റ് വിതരണം കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോൻസ് കണ്ണന്താനവും കുട്ടികള്‍ക്കായുള്ള പോഷകാഹാര പദ്ധതി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വിതരണം ചെയ്തു. ജോസഫ് മാര്‍ഗ്രിഗോറിേയാസ് മെത്രാപ്പോലീത്ത കൊച്ചി ഭദ്രാസനം, എബ്രഹാം മാര്‍ സെവിറിയോസ് അങ്കമാലി ഭദ്രാസനം, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷണൻ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.