റെയിൽവേ മേൽപ്പാലം നിർമിക്കും^എം.പി

റെയിൽവേ മേൽപ്പാലം നിർമിക്കും-എം.പി മട്ടാഞ്ചേരി: വാത്തുരുത്തിയിൽ റെയിൽവെ മേൽപാലം നിർമിക്കുമെന്ന് കെ.വി. തോമസ് എം.പി. അടുത്ത വർഷത്തെ റെയിൽവേ വർക്സ് പ്രോഗ്രാമിൽ പദ്ധതി ഉൾക്കൊള്ളിക്കും. പദ്ധതി പ്രദേശത്തെ റോഡ്, സംസ്ഥാന പൊതുമരാമത്ത് വകുപ്പി​െൻറ കീഴിലാണെന്ന് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം വ്യക്തമാക്കിയതി​െൻറ അടിസ്ഥാനത്തിൽ പദ്ധതിയിൽ തുല്യ പങ്കാളിത്തം വഹിക്കാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകണം. ഉറപ്പ് ലഭിച്ചാൽ അടുത്ത വർഷത്തെ റെയിൽ വർക്സ് പ്രോഗ്രാമിൽ തന്നെ നിർമാണ നടപടി ആരംഭിക്കുമെന്ന് റെയിൽവെ ചീഫ് ബ്രിഡ്ജ് എൻജിനീയർ കെ. രവീന്ദ്രബാബു അറിയിച്ചതായി എം.പി പറഞ്ഞു. കഴിഞ്ഞ വർഷം പദ്ധതി റെയിൽ വർക്സ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സമർപ്പിച്ചിരുന്ന കണക്കനുസരിച്ച് പ്രസ്തുത ലെവൽ ക്രോസ് ദേശീയപാതയുടെ ഭാഗമായിരുന്നു. റെയിൽവേ തന്നെ മുഴുവൻ ചെലവും വഹിക്കേണ്ടി വരുമെന്നതിനാൽ പദ്ധതി ഒഴിവാക്കിയിരുന്നു. പദ്ധതിയിൽ സംസ്ഥാന സർക്കാറി​െൻറ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.