രണ്ടാര്‍കര എസ്.എ.ബി.ടി.എം സ്‌കൂളില്‍ കൊയ്ത്തുത്സവം

മൂവാറ്റുപുഴ: നാടന്‍ കൊയ്ത്തുപാട്ടി​െൻറ താളത്തോടെ നടത്തി. സ്‌കൂള്‍ പരിസരത്തെ 55 സ​െൻറ് സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തില്‍ ഇറക്കിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പാണ് ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും നാട്ടുകാരുമെത്തിയതോടെ ആഘോഷമായി മാറിയത്. കുട്ടികളില്‍ കൃഷിയുടെ ബാലപാഠമൊരുക്കാനാണ് അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ കരനെല്‍ കൃഷി ആരംഭിച്ചത്. നെല്‍വിതയും കളപറിക്കലും കൊയ്ത്തും കുട്ടികളില്‍ കാര്‍ഷികവിജ്ഞാനമൊരുക്കി. കൃഷി ഓഫിസര്‍ അഞ്ജു പോളി​െൻറ ഉപദേശവും ഇടപെടലും വിദ്യാര്‍ഥികള്‍ക്ക് സഹായകമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി ഉദ്ഘാടനം ചെയ്തു. പച്ചക്കറികൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് ജോര്‍ഡി എന്‍. വര്‍ഗീസ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം.എം. അലിയാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ടി.എം. ഹാരിസ്, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഹറ സിദ്ദീഖ്, ആയവന പഞ്ചായത്ത് വൈസ് പ്രസിഡൻറ് റാണി റെജി, പ്രധാനാധ്യാപിക ഇ.വി. രുക്മിണി, അധ്യാപകരായ എം.എ. ഫൗസിയ, റസീന ഫൈസല്‍, റഫീന, പി.ടി.എ പ്രസിഡൻറ് ബേബി വര്‍ഗീസ്, അബൂബക്കര്‍ മടത്തോടത്ത്, കെ.എം. ഷക്കീര്‍, പി.ടി.എ ഭാരവാഹികളായ ഷീബ ഷൈജു, ടി.പി. അലി, സുനില്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.