with photo=അഴിമതി തടയുന്നതില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ല ^പിണറായി

with photo=അഴിമതി തടയുന്നതില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ല -പിണറായി photo/mail/ pinarayi vijayan ഇന്ത്യാ ടുേഡയുടെ മികച്ച ഭരണത്തിനുള്ള പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു ന്യൂഡൽഹി: അഴിമതി തടയുന്നതില്‍ ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ നീതിന്യായ സംവിധാനവും മാധ്യമങ്ങളും ഉയര്‍ന്ന ജാഗ്രതയാണ് പ്രകടിപ്പിച്ചുവരുന്നത്. അഴിമതിക്ക് സ്വയം വിധേയരായവരാണ് ഇപ്പോള്‍ സര്‍ക്കാറിനെ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാണ് കേരളം. എല്ലാക്കാലത്തും എല്ലാരംഗത്തും കേരളം ഉയര്‍ന്ന നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഉത്തരവാദിത്ത ബോധത്തോടെയുളള ഒരു ദൈനംദിന ഭരണസംവിധാനമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. അടിസ്ഥാനപരമായ സമീപനമെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഒരുവര്‍ഷം മുമ്പ് ആരംഭിച്ച നവകേരള കര്‍മപദ്ധതി. പൊതുവിദ്യാഭ്യാസം, എല്ലാവര്‍ക്കും ഭവനം, ആരോഗ്യം, ഹരിതാഭമായ കേരളം തുടങ്ങിയവ ഇതി​െൻറ കര്‍മ മേഖലകളാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസവും ആരോഗ്യസംവിധാനവുമാണ് ലക്ഷ്യമാക്കുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും. ത​െൻറ ജീവിതകഥ ഒരു പേപ്പറില്‍ മാത്രം ഒതുങ്ങുന്നതല്ല, അത് ജനങ്ങളും പാര്‍ട്ടിയും സംസ്ഥാനവും ചേരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണരംഗത്തെ നേട്ടങ്ങള്‍ക്ക് കേരളത്തിന് ലഭിച്ച ഇന്ത്യാ ടുേഡയുടെ ദേശീയപുരസ്‌കാരം ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയിൽ നിന്ന് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.