നടി ആക്രമിക്കപ്പട്ട കേസിൽ കുറ്റപത്രം ബുധനാഴ്ചക്കകം സമര്‍പ്പിച്ചേക്കും

ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ബുധനാഴ്ചക്കകം സമര്‍പ്പിച്ചേക്കും. ഇതിനുള്ള നീക്കങ്ങൾ അന്വേഷണ സംഘം ആരംഭിച്ചതായാണ് അറിയുന്നത്. ഇതി​െൻറ ഭാഗമായാണ് ബുധനാഴ്ച നടൻ ദിലീപിനെയും സഹോദരൻ അനൂപിനെയും വീണ്ടും ചോദ്യം ചെയ്തതത്രെ. സംഭവം നടക്കുമ്പോള്‍ ദിലീപ് ചികിത്സയിലായിരുന്നുവെന്നാണ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ മൊഴിനൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രത്തില്‍ അപാകതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളഭാഗം പരിഹരിക്കുന്നതിനാണ് പൊലീസ് ഇരുവരെയും ചോദ്യം ചെയ്തതെന്നും അറിയുന്നു. കുറ്റപത്രത്തി​െൻറ കരട് പൊലീസ് നേരേത്ത തയാറാക്കിയിട്ടുണ്ട്. ഇതില്‍ നിയമോപദേശകര്‍ ചില മാറ്റങ്ങൾ നിർദേശിച്ചിരുന്നു. ആ മാറ്റങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. മൂന്ന് ജീവനക്കാരെ പ്രത്യേകമായി പൊലീസ് ക്ലബ്ബിലേക്ക് നിയോഗിച്ചാണ് കുറ്റപത്രം ടൈപ്പ് ചെയ്യുന്നത്. ഇവിടെ നിന്നടക്കം വിവരങ്ങള്‍ ചോരാതിരിക്കാൻ ജാഗ്രത പുലർത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.