യു.എൻ.എയ്ക്ക് ദേശീയ അഡ്ഹോക് കമ്മിറ്റിയായി

കൊച്ചി: പതിമൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) അഖിലേന്ത്യാ അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകി. ഡൽഹി, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ബിഹാർ, മണിപ്പൂർ, പശ്ചിമബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരടങ്ങിയ 102 അംഗ അഡ്ഹോക് കമ്മിറ്റിയും 26 അംഗ സെക്രട്ടേറിയറ്റുമാണ് കൊച്ചിയിൽ നടന്ന അഖിലേന്ത്യാ പ്രവർത്തക സംഗമത്തിൽ രൂപവത്കരിച്ചത്. അഖിലേന്ത്യാ സമ്പൂർണ സമ്മേളനം ഫെബ്രുവരി 25ന് ഡൽഹിയിൽ നടത്താനും തീരുമാനിച്ചു. പ്രവർത്തക സംഗമം യു.എൻ.എ അധ്യക്ഷൻ ജാസ്മിൻഷ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.വി. സുധീപ് അധ്യക്ഷതവഹിച്ചു. വിവിധ സംസ്ഥാന ഭാരവാഹികൾ ഘടകങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഭാരവാഹികളായി ജാസ്മിൻഷ (പ്രസി), റിൻസ് ജോസഫ് (വർക്കിങ് പ്രസി), എം.വി. സുധീപ് (ജനറൽ സെക്ര), ടി.സി. ജിബിൻ (വർക്കിങ് സെക്ര), അനീഷ് മാത്യു (ട്രഷ), ജോൾഡിൻ ഫ്രാൻസിസ് (കോഓഡിനേറ്റർ), മാത്യു കെ. ജോൺ, ഹാരിസ് മണലുംപാറ, ടിൻറു സോമൻ (വൈസ് പ്രസി), ജിഷ ജോർജ്, ആരതി ജാദവ്, ദീപ്ശിഖ സിങ് (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. അനീഷ് മാത്യു വേരനേനി സ്വാഗതവും സുജനപാൽ അച്യുതൻ നന്ദിയും പറഞ്ഞു. സമ്മേളനത്തി​െൻറ ഭാഗമായ പ്രതിനിധി സമ്മേളനം ബുധനാഴ്ച രാവിലെ 10ന് സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി ഷിബു ബേബിജോൺ മുഖ്യാതിഥിയാകും. പൊതുസമ്മേളനവും യു.എൻ.എ ആറാം സ്ഥാപകദിനാഘോഷവും വ്യാഴാഴ്ച വൈകുന്നേരം മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. ekg jasmin ekg sudeep
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.