കമ്മിറ്റി രൂപവത്​കരിച്ചു

കോതമംഗലം: ചൈൽഡ് പ്രൊട്ടക്ട് ടീം കേരള കോതമംഗലം മണ്ഡലം കമ്മിറ്റി കൺവെൻഷൻ ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ രക്ഷാധികാരിയായി 18 അംഗ മണ്ഡലം കമ്മിറ്റിയും രൂപവത്കരിച്ചു. യോഗത്തിൽ സി.പി.ടി ജില്ല പ്രസിഡൻറ് രാജാജി മാധവ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജെ.പി. അനൂപ്, സംസ്ഥാന സീനിയർ കോഒാഡിനേറ്റർ ബേബി കെ. ഫിലിപ്പോസ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ. നൗഷാദ്, സംസ്ഥാന വനിത ചെയർപേഴ്സൻ പ്രസന്ന സുരേന്ദ്രൻ, സംസ്ഥാന കോഒാഡിനേറ്റർ അനൂപ് ജോർജ്, ജില്ല കമ്മിറ്റി അംഗം അജ്മൽ ചെറുപുലി, മണ്ഡലം ഭാരവാഹികളായ ടി.എം. സുധീർ, റെജി വാരിക്കാട്ട്, കെ.എ. കുര്യാക്കോസ് പി.എച്ച്. ഷിയാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എം. സുധീർ (പ്രസി), റെജി വാരിക്കാട്ട് (സെക്ര), പി.എച്ച്. ഷിയാസ് (കോഒാഡിനേറ്റർ), കെ.എ. കുര്യാക്കോസ് (ട്രഷ). പുസ്തക പ്രകാശനം കോതമംഗലം: മുരളി കുട്ടമ്പുഴ രചിച്ച കുട്ടമ്പുഴ പഞ്ചായത്തി​െൻറ 50 വർഷത്തെ ചരിത്രം പറയുന്ന 'ചരിത്രവഴിയിൽ കുട്ടമ്പുഴ' പുസ്തകം പ്രകാശനം കോതമംഗലം സുവർണ രേഖയുടെ നേതൃത്വത്തിൽ വൈ.എം.സി.എയിൽ സംഘടിപ്പിച്ചു. കുട്ടമ്പുഴ വിമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്ലോറി പുസ്തകം സജി കുറ്റാംപാറക്ക് നൽകി പ്രകാശനം ചെയ്തു. വൈ.എം.സി.എ പ്രസിഡൻറ് ഡോ. ജേക്കബ് ഇട്ടൂപ്പ് അധ്യക്ഷത വഹിച്ചു. സുവർണ രേഖ പ്രസിഡൻറ് ബാബു ഇരുമല, കെ.പി. കുര്യാക്കോസ്, ഷാജി മാലിപ്പാറ, സിജു പുന്നേക്കാട്, കെ.കെ. എബ്രഹാം, കെ.ഡി. എൽദോസ്, സണ്ണി കളമ്പാടൻ എന്നിവർ സംസാരിച്ചു. സിജു പുന്നേക്കാടി​െൻറ 'സിലബസ് ഒരു പകൽ ചിത്രം' എന്ന കവിതസമാഹാരവും പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.