തായിക്കാട്ടുകര ജുമാ മസ്ജിദില്‍ മോഷണശ്രമം

തായിക്കാട്ടുകര മസ്ജിദില്‍ മോഷണശ്രമം ആലുവ: തായിക്കാട്ടുകര ജുമാമസ്ജിദില്‍ മോഷണശ്രമം. പള്ളിയുടെ മുന്‍വശത്തെ വലിയ ഭണ്ഡാരം കുത്തിപ്പൊളിക്കാനാണ് ശ്രമിച്ചത്. തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. മൂന്ന് ഇരുമ്പ് വാതിലുകളാണ് ഭണ്ഡാരത്തിനുള്ളത്. ഇതില്‍ മൂന്നാമത്തെ വാതില്‍ തുറക്കാനായില്ല. എന്നാൽ, ഭണ്ഡാരത്തില്‍ നോട്ടുകള്‍ കമ്പിയും മറ്റും ഉപയോഗിച്ച് തോണ്ടി എടുത്തതായി സംശയിക്കുന്നു. സമീപത്ത് കിടന്ന മണ്ണുമാന്തി യന്ത്രത്തി​െൻറ ടൂള്‍ ബോക്‌സ് തകര്‍ത്ത് ഉപകരണം എടുത്തിട്ടുണ്ട്. ഇതുപയോഗിച്ചാണ് കവര്‍ച്ചക്ക് ശ്രമിച്ചതെന്ന് കരുതുന്നു. ചൊവ്വാഴ്ച രാവിലെ പള്ളിയിലെത്തിയവരാണ് ഭണ്ഡാരത്തി‍​െൻറ വാതിലുകള്‍ തുറന്നത് കണ്ടത്. വരമറിയിച്ചതിനെ തുടര്‍ന്ന് ആലുവ പൊലീസെത്തി പരിശോധന നടത്തി. ക്യാപ്ഷന്‍ ea54 bandaram തായിക്കാട്ടുകര ജുമാമസ്ജിദിലെ ഭണ്ഡാരത്തി​െൻറ വാതില്‍ കുത്തിത്തുറന്ന നിലയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.