കെ.എസ്.ടി പി യുടെ പിൻമാറ്റം വികസനത്തെ ബാധിക്കില്ല

മൂവാറ്റുപുഴ: കെ.എസ്.ടി.പിയുടെ പിൻമാറ്റം മൂവാറ്റുപുഴ ടൗൺ വികസനത്തെ ബാധിക്കിെല്ലന്ന് എൽദൊ എബ്രഹാം എം.എൽ.എ പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കേണ്ട പദ്ധതികളുടെ സമയക്രമം കഴിഞ്ഞതുകൊണ്ടാണ് അവർ പിൻമാറുന്നത്. ടൗൺ വികസനം കിഫ്ബിയിൽപെടുത്തി പൊതുമരാമത്ത് ഏറ്റെടുത്തിട്ടുണ്ട്. 130 മുതൽ കച്ചേരിത്താഴം വരെ 135 പേരുടെ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിൽ 52 പേരുടെ സ്ഥലം ഏറ്റെടുത്ത് പണം നൽകിക്കഴിഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ 30 പേരുടെ പണം ഉടൻ നൽകുമെന്നും ഡിസംബർ 31ന് മുമ്പ് ബാക്കിയുള്ളവരുടെ സ്ഥലം ഏറ്റെടുത്ത ശേഷമെ കെ.എസ്.ടി.പി.നിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പിന് കൈമാറുകയുള്ളുവെന്നും എം.എൽ.എ പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ 21ന് കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നും എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.