റോഡ് വികസനം നടപ്പാക്കണം

മൂവാറ്റുപുഴ: നഗരത്തിലെ റോഡ് വികസനം അടിയന്തരമായി നടപ്പാക്കണമെന്ന് കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. റോഡ് നിർമാണത്തി​െൻറ ചുമതല വഹിച്ചിരുന്ന കെ.എസ്.ടി.പി ചുമതലയിൽനിന്നും ഒഴിഞ്ഞു. പൊതുമരാമത്ത് വകുപ്പി​െൻറ റോഡ‍്സ് വിഭാഗം ചുമതല ഏറ്റെടുത്ത് കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡ് വികസനം നടപ്പാക്കുമെന്നത് തട്ടിപ്പാെണന്നും അദ്ദേഹം ആരോപിച്ചു. വെള്ളൂർകുന്നം മുതൽ 130 കവലവരെയുള്ള റോഡ് വികസനമാണ് ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഭൂമി വിട്ട് കൊടുത്ത പകുതിയിലേറെ പേർക്ക് ഇനിയും പണം നൽകാനുണ്ട്. ഭൂമിയേറ്റെടുക്കുന്നതിനായി 15 കോടി 25 ലക്ഷം രൂപ അനുവദിച്ച് 2015 ജൂലൈ 28ന് സർക്കാർ ഉത്തരവിറക്കി കെ.എസ്‌.ടി.പിക്ക് കൈമാറിയതാണ്. അതനുസരിച്ച് ഭൂമി തരംതിരിച്ച് വില നിശ്ചയിക്കുകയും ചെയ്തു. എന്നാൽ, പുതിയ തീരുമാനം അനുസരിച്ച് റോഡ് വികസനം അട്ടിമറിച്ചിരിക്കുകയാെണന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.