ഇരിപ്പിട സൗകര്യങ്ങളോടെ വെയിറ്റിങ്​ ഷെഡ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി

മൂവാറ്റുപുഴ: നഗരഹൃദയമായ കച്ചേരിത്താഴത്ത് അടക്കം . വിദ്യാര്‍ഥികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാര്‍ ദിവസേന എത്തുന്ന കച്ചേരിത്താഴത്ത് ആധുനിക വെയിറ്റിങ് ഷെഡ് ഇല്ലാത്തതിനാല്‍ കടുത്ത ദുരിതമാണ് നേരിടുന്നത്. ഈ ആവശ്യമുന്നയിച്ച് നിരവധി പരാതി നൽകിയിരുെന്നങ്കിലും നടപടി കടലാസിലൊതുങ്ങുകയായിരുന്നു. നാലു പതിറ്റാണ്ടു മുമ്പ് നഗരസഭ നിർമിച്ച വെയിറ്റിങ് ഷെഡാണ് ഇപ്പോഴുമുള്ളത്. സമീപത്തെ പല നഗരങ്ങളിലും അടുത്ത നാളില്‍ ആധുനിക വെയിറ്റിങ് ഷെഡുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും തിരക്കേറിയ മൂവാറ്റുപുഴ നഗരത്തിലെ ജങ്ഷനുകളില്‍ ഇനിയും ഇവ യാഥാര്‍ഥ്യമായിട്ടില്ല. ബസ് സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ക്ക് മഴ നനയാതെയും വെയില്‍ ഏല്‍ക്കാതെയും കയറിയിരിക്കാനും വിശ്രമിക്കാനും ഇത്തരം വെയിറ്റിങ് ഷെഡുകള്‍ ആവശ്യമാണ്. കുടിവെള്ളം, ടി.വി, ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങളും ഇത്തരം വെയിറ്റിങ് ഷെഡുകളില്‍ സജ്ജീകരിക്കുന്നുണ്ട്. കച്ചേരിത്താഴത്ത് തൊടുപുഴ ഭാഗത്തേക്കുള്ള ബസ്‌ സ്റ്റോപ്പില്‍ നിലവിലെ വെയിറ്റിങ് ഷെഡില്‍ ഇരിപ്പിട സൗകര്യമില്ലാത്തതിനാല്‍ പ്രായമായവരും രോഗികളും കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. മഴപെയ്യുന്നതിനിടെ ചെറിയ കാറ്റുവീശിയാല്‍ വെയിറ്റിങ് ഷെഡിലേക്ക് വെള്ളം അടിച്ചുകയറും. ആലുവ, കോതമംഗലം, കോലഞ്ചേരി ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഇതേ അവസ്ഥയാണ്. കൂടുതല്‍ സമയം ബസ് കാത്തുനില്‍ക്കേണ്ടിവരുന്നവര്‍ക്ക് അല്‍പസമയം വിശ്രമിക്കണമെങ്കില്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളെ ആശ്രയിക്കണം. കെ.എസ്.ടി.പിയുടെ റോഡ് വികസനം പൂര്‍ത്തിയാകാത്തതാണ് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാന്‍ തടസ്സമാകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.