ഇൻഡിഗോക്ക്​ പുതിയ ബംഗളൂരു സർവിസ്​

നെടുമ്പാശ്ശേരി: ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചും ഇൻഡിഗോ പുതിയ സർവിസ് തുടങ്ങുന്നു. ഡിസംബർ 10 മുതലായിരിക്കും സർവിസ്. ബംഗളൂരുവിൽനിന്ന് ദിവസേന രാവിലെ 6.30ന് പുറപ്പെടുന്ന വിമാനം 7.35ന് കൊച്ചിയിലെത്തും. ഇവിടെനിന്ന് 8.25ന് മടങ്ങുന്ന വിമാനം 9.30ന് ബംഗളൂരുവിലെത്തും. ബംഗളൂരുവിൽനിന്ന് കരിപ്പൂരിലേക്ക് ദിനേന സർവിസും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ ആറ് സർവിസും പുതുതായി തുടങ്ങുന്നുണ്ട്. ചെലവ് കുറഞ്ഞ വിമാന സർവിസായ ഇൻഡിഗോ ദിനേന 1000 സർവിസ് എന്ന നേട്ടത്തിലേക്ക്. പുതിയ ഏതാനും സർവിസുകളോടെ ഡിസംബർ 23നകം ഇൗ നേട്ടത്തിനാണ് കമ്പനി ഒരുങ്ങുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു വിമാനക്കമ്പനി ദിനേന 1000 സർവിസ് എന്ന നേട്ടത്തിലെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.