ഗുജറാത്ത്​, ഹിമാചൽ എക്​സിറ്റ്​ പോളുകൾക്ക്​ വിലക്ക്

ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവിടുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷ​െൻറ വിലക്ക്. ഹിമാചൽ പ്രദേശിൽ തെരെഞ്ഞടുപ്പ് നടക്കുന്ന വ്യാഴാഴ്ച മുതൽ ഗുജറാത്തിൽ രണ്ടാം ഘട്ട വോെട്ടടുപ്പ് അവസാനിക്കുന്ന ഡിസംബർ 14 വൈകീട്ട് വരെയാണ് വിലക്ക്. ജനപ്രാതിനിധ്യ നിയമത്തിലെ 126 എ വകുപ്പ് പ്രകാരമാണ് വിലക്കെന്ന് കമീഷൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഹിമാചലിൽ ഒറ്റ ഘട്ടമായും ഗുജറാത്തിൽ രണ്ട് ഘട്ടമായുമാണ് വോെട്ടടുപ്പ്. പല ചാനലുകളും മുമ്പ് വിലക്ക് ലംഘിച്ചത് ഒാർമിപ്പിച്ച കമീഷൻ ഇത്തരം പരാതി വന്നാൽ രണ്ടു വർഷം വരെ പിഴയടക്കമുള്ള തടവുശിക്ഷ ലഭിക്കുന്ന തരത്തിൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാനൽ ചർച്ചകളായും സംവാദങ്ങളായും സമകാലിക പരിപാടികളായും അവതരിപ്പിച്ച് പല ചാനലുകളും മുമ്പ് ചട്ടം ലംഘിച്ചിട്ടുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. പത്ര മാധ്യമങ്ങൾ പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യയും ഇലക്ട്രോണിക് മാധ്യമങ്ങൾ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയും പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥമാണെന്നും കമീഷൻ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.